CinemaGeneralIndian CinemaLatest NewsMollywood

ആഴ്ചയിൽ ഒരു ദിവസം തിയേറ്ററുകൾ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ: ചോദ്യവുമായി ഹരീഷ് പേരടി

തിയേറ്ററുകൾ ആഴ്ചയിൽ ഒരു ദിവസം നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ എന്ന ചോദ്യമുയർത്തി നടൻ ഹരീഷ് പേരടി. നാടകക്കാർ റെഡിയാണെന്നും തിയേറ്റർ ഉടമകൾ തയ്യാറാണോ എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. ഇത്തരത്തിൽ നാടകങ്ങൾ കളിക്കാൻ തുടങ്ങിയാൽ റിയലിസ്റ്റിക് സിനിമാ ആവർത്തനങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു സമാധാനമുണ്ടാകുമെന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. സർക്കാറിനോട് ഇതൊക്കെ പറഞ്ഞു മടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഷിയാ മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തി: മാപ്പ് പറഞ്ഞ് ബോളിവുഡ് ചിത്രം ‘ഖുദാ ഹാഫിസ് 2’ ന്റെ നിർമ്മാതാക്കൾ

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മലയാള സിനിമകൾ തിയേറ്ററിൽ കാണാൻ ആളില്ല എന്ന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് തിയേറ്റർ ഉടമകളോട് ഒരു ചോദ്യം …ആഴ്ചയിൽ ഒരു ദിവസം പരീക്ഷണാർത്ഥം നിങ്ങളുടെ തിയേറ്റർ ഇപ്പോഴുള്ള അതേ നിരക്കിൽ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ…തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവർത്തനങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു സമാധാനമുണ്ടാവും…നാടകക്കാർ റെഡിയാണ്…നിങ്ങൾ റെഡിയാണോ..സർക്കാറിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണ് …ടിക്കറ്റ് എടുത്ത് ആളുകൾ നാടകം കാണാൻ തുടങ്ങിയാൽ നാടകക്കാരും നികുതിദായകരായി മാറും…ഏത് സർക്കാറും പിന്നാലെ വന്നോളും…അത് അപ്പോൾ ആലോചിക്കാം…ചലച്ചിത്ര അക്കാദമി ചെയർമാൻ പറഞ്ഞ കോഴിക്കോട്ടെ കൊളാബിയിൽ നിന്ന് തന്നെ തുടങ്ങാം…നാടകവും റെഡിയാണ്…ശാന്തന്റെ “ഭൂപടം മാറ്റി വരക്കുമ്പോൾ” റഫീക്കിന്റെ സംവിധാനത്തിൽ കോഴിക്കോട്ടെ നാടകക്കാർ ഈ വിപ്ലവം ഉത്ഘാടനം ചെയ്യും…ധൈര്യമുള്ള തിയേറ്റർ ഉടമകൾ മറുപടി തരിക … നാളെയെങ്കിൽ നാളെ..ഞങ്ങൾ റെഡിയാണ്…

shortlink

Related Articles

Post Your Comments


Back to top button