CinemaGeneralIndian CinemaLatest NewsMollywood

നമ്മുടെ ഈ ദ്വീപിന് സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടോ: ലക്ഷദ്വീപിലെ ജീവിതവും സമരവും പറഞ്ഞ് ഫ്ലഷ്

ഐഷ സുൽത്താന രചനയും സംവിധാനവും നിർവ്വഹിച്ച ഫ്ലഷ് എന്ന ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തിറങ്ങി. ലക്ഷദ്വീപ് നിവാസികളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരവും പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ട്രെയ്‍ലർ നൽകുന്ന സൂചന. ശക്തമായ രാഷ്ട്രീയ ചോദ്യങ്ങളും ചിത്രത്തിൽ പ്രതീക്ഷിക്കാം. ദ്വീപിന്റെ മനോഹര ദൃശ്യാവിഷ്‌കാരവും ചിത്രത്തിലുണ്ട്. പൂർണമായി ലക്ഷദ്വീപിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ഫ്ലഷ്.

പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഡിമ്പിൾ പോൾ ആണ് നായിക. കെ ജി രതീഷ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചിലിപ്പിക്കുന്നത്. വില്ല്യം ഫ്രാൻസിസ്, കൈലാസ് മേനോൻ എന്നിവരാണ് സം​ഗീത സംവിധായകർ. ബീന കാസിം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കടലും കരയും ഒരുപോലെ കഥകൾ പറയുന്ന സിനിമയാണ് ഫ്ലഷ്. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഈ ചിത്രത്തിൽ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്’, ചിത്രത്തെ കുറിച്ച് നേരത്തെ ഐഷ സുൽത്താന ഇങ്ങനെയായിരുന്നു പറഞ്ഞത്.

Also Read: നിങ്ങളായിരുന്നു ഞങ്ങളുടെ അനുഗ്രഹം, എന്റെ ഹൃദയത്തിൽ എന്നുമുണ്ടാകും: കുറിപ്പുമായി മീന

മൂന്നാമത് കേരള അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിലും ചിത്രം ഇടം നേടിയിട്ടുണ്ട്. കോഴിക്കോട് കൈരളി തിയേറ്ററിൽ ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് ചിത്രം പ്രദർശിപ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button