CinemaGeneralIndian CinemaLatest NewsMollywood

സം​ഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ മുരളി ​ഗോപി: തീർപ്പിലെ തീം സോം​ഗ് എത്തി

പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് തീർപ്പ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ടാണ്. ഏതാനും നാളുകൾക്ക് മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രം കൂടിയാണിത്‌. മുരളി ഗോപിയുടേതാണ് തിരക്കഥ.

ഇപ്പോളിതാ, തീർപ്പിലെ തീം സോം​ഗ് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘രാവിൽ’ എന്ന് തുടങ്ങുന്ന ​ഗാനമാണ് റിലീസായത്. ​ഗാനത്തിന്റെ സം​ഗീത സംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്നത് മുരളി ​ഗോപിയാണ്. സയനോര ഫിലിപ്പ് ആണ് ​ഗാനം ആലപിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കോർത്തിണക്കി കൊണ്ടാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ പാട്ട് പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സം​ഗീത സംവിധായകനായ മുരളി ​ഗോപിയെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തുന്നത്.

Also Read: നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാവുന്നു

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്’, എന്ന ടാഗ്‍ലൈനോടെ എത്തുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ഓഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

 

 

shortlink

Related Articles

Post Your Comments


Back to top button