CinemaLatest NewsNew ReleaseNEWS

ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം: ‘കോബ്ര’ റിലീസിനൊരുങ്ങുന്നു

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് കോബ്ര. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 31ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍, മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസായിരുന്നു. കൊവിഡിനു മുമ്പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാൻ ആണ് അവസാനം തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കെജിഎഫി’ലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ബാബു ആന്റണി, റോഷന്‍ മാത്യു, മിയ ജോര്‍ജ്ജ്, സർജാനോ ഖാലിദ്, മാമുക്കോയ, ഹരീഷ് പേരടി തുടങ്ങിയ വൻ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Read Also:- ‘ആരുടേയും പരാജയം ആഘോഷിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ല’: സ്വര ഭാസ്‌കർ

നേരത്തെ പുറത്തെത്തിയ ടീസറും പോസ്റ്ററും ആരാധകപ്രീതി നേടിയിരുന്നു. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു. എ ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button