CinemaGeneralLatest NewsNEWS

മഹേഷ് ബാബുവിന്റെ ‘എസ്എസ്എംബി 28’: തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ റോഷൻ മാത്യു

ത്രിവിക്രം ശ്രീനിവാസന്റ സംവിധാനത്തില്‍ മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രമാണ് ‘എസ്എസ്എംബി 28’. ചിത്രത്തിൽ മലയാള യുവ താരം റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന് പുറമേ വിവിധ ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കൊണ്ട് തിളങ്ങുകയാണ് റോഷൻ മാത്യു.

സെപ്റ്റംബര്‍ എട്ടിന് ‘എസ്എസ്എംബി 28’ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ളതാകും. ഹൈദരബാദ് റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരിക്കും ചിത്രീകരണം. ഫെബ്രുവരിയോടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ആലോചനയെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല.

ചിത്രത്തിനായി ഗെറ്റപ്പില്‍ മഹേഷ് ബാബു മാറ്റം വരുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിനായി തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് മഹേഷ് ബാബു. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവി നൂലിയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

Read Also:- ‘ഇതിലേതാ ഒറിജിനൽ ‘: പിറന്നാൾ സമ്മാനം കണ്ട് ഞെട്ടി ഗിന്നസ് പക്രു

അതേസമയം, ബോളിവുഡിലും തമിഴകത്തുമൊക്കെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ റോഷൻ മാത്യുവിന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട് ചിയാൻ വിക്രം നായകനായ ‘കോബ്ര’ എന്ന ചിത്രമാണ് റോഷൻ മാത്യുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ആലിയ ഭട്ട് നായികയായ ‘ഡാര്‍ലിംഗ്‍സ്’ എന്ന ബോളിവുഡ് ചിത്രത്തിലും റോഷൻ മാത്യു അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button