CinemaGeneralIndian CinemaKollywoodLatest News

‘ നിങ്ങൾ നിരാശരായതിൽ ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു, മറ്റൊരു അവസരം നൽകാൻ ശ്രമിക്കുക’: അജയ് ജ്ഞാനമുത്തു

വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി അജയ് ജ്ഞാനമുത്തു ഒരുക്കിയ കോബ്ര കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏറെ വിമർശനങ്ങളും സിനിമയ്ക്കെതിരെ ഉണ്ടായിട്ടുണ്ട്. കെജിഎഫിലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോളിതാ, സിനിമയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അജയ് ജ്ഞാനമുത്തു. ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ ക്ലൈമാക്സ് നിരാശപ്പെടുത്തി എന്നൊരു പ്രേക്ഷകൻ പറഞ്ഞപ്പോൾ നായകൻ തന്റെ കുറ്റകൃത്യങ്ങളിൽ നിന്ന് നിസാരമായി രക്ഷപ്പെടുന്നത് ധാർമികമല്ല എന്നാണ് സംവിധായകൻ പ്രതികരിച്ചത്.

Also Read: ‘മലയാളത്തിൽ നിന്ന് സിജു മാത്രമാകും ആ ചിത്രത്തിൽ ഉണ്ടാകുക’: പുതിയ സിനിമയെ കുറിച്ച് വിന‍യൻ

കോബ്ര പ്രതീക്ഷകയ്‌ക്കൊത്ത് ഉയർന്നില്ല എന്ന് പറഞ്ഞവരോട് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. ‘ നിങ്ങൾ നിരാശരായതിൽ ഞാൻ ഖേദിക്കുന്നു. അടുത്ത തവണ നിങ്ങളെ തൃപ്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, അവസാനിപ്പിക്കുന്നതിന് മുമ്പ് കോബ്രയ്ക്ക് മറ്റൊരു അവസരം നൽകാൻ ശ്രമിക്കുക’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button