CinemaGeneralIndian CinemaKollywoodLatest News

‘ശരീരഭാരം കുറച്ച ശേഷം വിവാഹം ചെയ്യാമെന്ന് പറഞ്ഞു, മഹാലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു’: രവീന്ദർ ചന്ദ്രശേഖർ

നടിയും അവതാരകയുമായ മഹാലക്ഷ്മിയും നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖറും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദർ. ‘സുട്ട കഥൈ’, ‘നട്‌പെന്നാ എന്നാന്നു തെരിയുമോ’, ‘നളനും നന്ദിനിയും’ തുടങ്ങിയ സിനിമകളാണ് രവീന്ദർ നിർമ്മിച്ചത്. അവതാരകയായി എത്തിയ മഹാലക്ഷ്മി ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ‘വാണി റാണി’, ‘ഓഫീസ് ചെല്ലമേ’, ‘ഉതിരിപ്പൂക്കൾ’ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകൾ.

വിവാഹ ശേഷം ഇരുവർക്കുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നടന്നിരുന്നു. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രവീന്ദർ ചന്ദ്രശേഖർ. പണത്തിനായി മഹാലക്ഷ്മി തന്നെ വിവാഹം ചെയ്തു എന്ന തരത്തിലുള്ള ട്രോളുകളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പണത്തിന് വേണ്ടി പോകുന്ന സ്ത്രീകൾക്ക് അവർക്ക് വേണ്ട പോലുള്ള പുരുഷനെ കൂടി നോക്കിക്കൂടെ എന്ന് ചോദിക്കുകയാണ് രവീന്ദർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: ‘ബോളിവുഡിനുള്ള ‘വേക്കപ്പ് കോൾ’, നല്ല സിനിമയ്ക്ക് നല്ല കഥ വേണം’: പ്രകാശ് ഝാ

രവീന്ദർ ചന്ദ്രശേഖറിനെ വാക്കുകൾ:

തമിഴ്നാട്ടിൽ ഇതേപോലെ ധാരാളം സ്ത്രീകൾ ഉണ്ട്. എന്നാൽ, അത് സമ്മതിച്ച് തരാൻ ആണുങ്ങൾ ഇല്ലാത്തതാണ്. എന്താണെന്ന് വെച്ചാൽ, നമ്മൾ അവരെ ബ്രാന്റ് ചെയ്യും. പണത്തിനാണ് അവർ പോകുന്നത്, അവർക്കതാണ് വേണ്ടത്, ഇതാണ് വേണ്ടത് അങ്ങനെ. പണമാണ് വേണ്ടത് എന്ന് തെരഞ്ഞെടുക്കുന്ന സ്ത്രീയ്ക്ക്, അവർക്ക് വേണ്ട പോലുള്ള പുരുഷനെ കൂടി തെരഞ്ഞെടുത്തുകൂടെ. എന്റെ ശരീരഭാരം കുറച്ച ശേഷം വിവാഹം ചെയ്യാമെന്ന് പറഞ്ഞപ്പോൾ ആരോഗ്യമാണ് പ്രധാനം എന്നായിരുന്നു മഹാലക്ഷ്മിയുടെ പ്രതികരണം. മഹാലക്ഷ്മിയുടേത് രണ്ടാം വിവാഹം ആണെന്ന് മാത്രം പറയുന്നതിന് പകരം, എന്റേതും രണ്ടാം വിവാഹമാണെന്ന് തമ്പ്നെയിലിൽ പറയൂ. മാധ്യമങ്ങൾ കച്ചവടമാകുന്നത് മാത്രം പറയുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button