CinemaGeneralIndian CinemaLatest NewsMollywood

അനൂപ് മേനോന്റെ ‘കിംഗ് ഫിഷ്’: ടീസർ റിലീസ് ചെയ്തു

നടൻ അനൂപ് മേനോൻ  സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’. അനൂപ് മേനോനും സംവിധായകൻ രഞ്ജിത്തുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും അനൂപ് മേനോൻ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ് കോയയാണ് നിർമ്മാണം.

ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സസ്പെൻസ് ഒളിപ്പിച്ചാണ് ടീസർ എത്തിയിരിക്കുന്നത്. സെപ്റ്റംബർ പതിനാറിന് ചിത്രം തീയറ്ററുകളിൽ എത്തും. വളരെ നേരത്തെ തന്നെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ റിലീസ് പല കാരണങ്ങളാൽ വൈകുകയായിരുന്നു. നന്ദു, ഇർഷാദ് അലി, കൊച്ചു പ്രേമൻ, പ്രശാന്ത് അലക്സാണ്ടർ, ആര്യൻ കൃഷ്ണ മേനോൻ, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുർഗ, നിർമൽ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് മേനോൻ, ദീപക് വിജയൻ, ധന്യ സുരേഷ് എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് രതീഷ് വേഗയാണ്.

Also Read: പൊന്നിയിൻ സെൽവന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം

പശ്ചാത്തല സംഗീതം – ഷാൻ റഹ്‌മാൻ, എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടർ – വരുൺ ജി പണിക്കർ, പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ, ആർട്ട് ഡയറക്ടർ – ഡുൻദു രഞ്ജീവ് രാധ, പ്രൊജക്ട് ഡിസൈനർ – സിൻജോ ഒറ്റത്തൈക്കൽ, കോസ്റ്റ്യൂം ഡിസൈനർ – ഹീര റാണി, മേക്കപ്പ് – നരസിംഹ സ്വാമി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button