CinemaGeneralIndian CinemaLatest NewsMollywood

‘തിയേറ്ററിൽ തകർന്നടിഞ്ഞ് ലൈ​ഗർ, സിനിമയുണ്ടാക്കിയത് കനത്ത നഷ്ടം’: മുംബൈയിലെ ആഡംബര ഫ്‌ളാറ്റ് ഒഴിയാനൊരുങ്ങി സംവിധായകൻ

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജ​ഗന്നാഥ് ഒരുക്കിയ ലൈ​ഗർ തിയേറ്ററിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. പ്രീറിലീസ് ഹൈപ്പ് കിട്ടിയെങ്കിലും തിയേറ്ററിലെത്തിയ ചിത്രത്തെ പ്രേക്ഷകർ പൂർണ്ണമായും കൈവിട്ടു. വലിയ നഷ്ടമാണ് ചിത്രം നിർമ്മാതാക്കൾക്കും വിതരണക്കാർക്കും ഉണ്ടാക്കിയതെന്നാണ് വിവരം. സിനിമയുടെ പരാജയത്തെ തുടർന്ന് തന്റെ പ്രതിഫലം തിരിച്ചു നൽകാൻ വിജയ് ദേവരകൊണ്ട ഒരുങ്ങുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.

ഇപ്പോളിതാ, സിനിമയുടെ സംവിധായകൻ പുരി ജ​ഗന്നാഥ് മുംബൈയിലെ തന്റെ ആഡംബര ഫ്‌ളാറ്റ് ഒഴിയാനൊരുങ്ങുകയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ലൈഗറിന്റെ പരാജയവും സാമ്പത്തിക നഷ്ടവും തന്നെയാണ് കാരണമെന്നാണ് റിപ്പോർട്ട്. മുംബൈയിൽ കടലിന് അഭിമുഖമായുള്ള അപ്പാർട്ട്‌മെന്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. നിലവിൽ അപ്പാർട്ട്‌മെന്റിന്റെ മാസ വാടക പത്ത് ലക്ഷമാണ്. ഇതിന് പുറമെ മറ്റ് മെയ്ന്റനൻസ് ചെലവുകളും ഏറെയാണ്. മുംബൈ വിട്ട് ഹൈദരാബാദിലേക്ക് പോകാനൊരുങ്ങുകയാണ് പുരി ജ​ഗന്നാഥ്.

Also Read: ‘ആ ചിത്രത്തിന്റ ഭാഗമാകാൻ ആഗ്രഹിച്ചു, മണിരത്നം സമ്മതിച്ചില്ല’: രജനികാന്ത് പറയുന്നു

പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. മുംബൈയിലെ തെരുവുകളിൽ ജനിച്ചു വളർന്ന് ഒടുവിൽ ലോക മികസഡ് മാർഷൽ ആർട്‌സ് കിക്ക്‌ ബോക്‌സിംഗ് ചാമ്പ്യനായി മാറുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാർമി കൗറും, അപൂർവ മെഹ്തയും ചേർന്നാണ് ലൈഗർ നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button