CinemaGeneralIndian CinemaLatest NewsMollywood

ഒരു കൊട്ട പെങ്ങമ്മാരുടെ കഥ: മുഹ്‌സിൻ പരാരിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു

ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയ തല്ലുമാല എന് ചിത്രത്തിന് ശേഷം തന്റെ പുതിയ സിനിമാ പ്രഖ്യാപനം നടത്തി സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരി. സംവിധായകനായ സകറിയയ്ക്കൊപ്പമാകും അടുത്ത സിനിമയെന്നും മുഹ്സിൻ പറഞ്ഞു. ‘എല്‍ ക്ലാസിക്കോ’ എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി നല്‍കിയ പേര്. ഒരു കൊട്ട പെങ്ങമ്മാരുടെ കഥയാകും സിനിമ പറയുകയെന്നാണ് മുഹ്സിൻ അറിയിച്ചത്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് മുഹ്സിൻ പരാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമായിരുന്നു തല്ലുമാല. കല്യാണി പ്രിയദർശനായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. മുഹ്‌സിന്റെയും അഷ്‌റഫ് ഹംസയുടെയും തിരക്കഥയിലാണ് സിനിമ ഒരുങ്ങിയത്. 71.36 കോടി ബിസിനസ് തല്ലുമാല ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നു.

Also Read: ത്രില്ലർ ചിത്രവുമായി മാധവൻ: ‘ധോക്ക’ റിലീസ് പ്രഖ്യാപിച്ചു

അതേസമയം, മുഹ്സിൻ പരാരിയുടെ സഹോദരൻ ഇര്‍ഷാദ് പരാരിയും സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ ആയിരിക്കും സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുകയെന്നാണ് സൂചന. മുഹ്‌സിന്‍ ചിത്രത്തില്‍ സഹനിര്‍മ്മാതാവാകും.

shortlink

Related Articles

Post Your Comments


Back to top button