CinemaGeneralIndian CinemaLatest News

നടൻ രവി പ്രസാദ് അന്തരിച്ചു

കന്നട തിയേറ്റർ ആർട്ടിസ്റ്റും നടനുമായ രവി പ്രസാദ് അന്തരിച്ചു. 42 വയസായിരുന്നു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. സംസ്കാര ചടങ്ങുകൾ മാണ്ഡ്യയിലെ വസതിയിൽ നടന്നു.

മാണ്ഡ്യയിലെ തിയേറ്റർ ഗ്രൂപ്പുകളിലൂടെയാണ് രവി പ്രസാദ് ശ്രദ്ധേയനാകുന്നത്. അതിന് ശേഷം ടെലിവിഷൻ, സിനിമാ രംഗത്ത് സജീവമായി. ടി എസ് നാഗാഭരണ സംവിധാനം ചെയ്ത ‘മഹാമായി’ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് അദ്ദേഹം ടെലിവിഷൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ടി എൻ സീതാറാം സംവിധാനം ചെയ്ത ‘മിഞ്ചു’, ‘മുക്ത, മുക്ത, മുക്ത’, ‘മഗളു ജാനകി’, ‘യശോധേ’, ‘വരലക്ഷ്മി സ്റ്റോഴ്‌സ്’, ‘ചിത്രലേഖ’ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ‘മഗലു ജാനകി’യിലെ ചന്ദു ബർഗി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. ‘കോഫി തോട്ട’ ഉൾപ്പെടെ ഏതാനും ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Also Read: ‘ചാക്കാല’ റോഡ് മൂവി ചിത്രീകരണം തുടങ്ങി

നാടക എഴുത്തുകാരനായ ഡോ. എച്ച് എസ് മുദ്ദുഗൗഡയുടെ മകനാണ് രവി പ്രസാദ്. ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയ ശേഷമാണ് രവി അഭിനയരംഗത്ത് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button