CinemaGeneralIndian CinemaKollywoodLatest NewsMollywood

ഇരട്ട വേഷത്തിൽ ഞെട്ടിക്കാൻ വിജയ് സേതുപതി: ‘ലാഭം’ കേരളത്തിൽ റിലീസിന് ഒരുങ്ങുന്നു

വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ലാഭം’. ദേശീയ പുരസ്‌കാര ജേതാവ് ജാനനാഥൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയും പി അറമുഖ കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിജയ് സേതുപതി പ്രൊഡക്ഷൻസ്, 7സിഎസ് എന്റർടയ്‍ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം.

തമിഴിൽ ഒരുങ്ങിയ ചിത്രം 2021 സെപ്‍തംബർ ഒമ്പതിനായിരുന്നു റിലീസ് ചെയ്‍തത്. ഒരു വർഷത്തിനു ശേഷം ചിത്രം കേരളത്തിലും റിലീസ് ചെയ്യുകയാണ് എന്നതാണ് പുതിയ വാർത്ത. 23നാണ് സിനിമ കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്. വെങ്കടേശ്വര ഫിലിംസ്, ആർജി ഫിലിംസ്, സാൻഹ ആർട്ട്സ് റിലീസ്, ജയം പിക്ച്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Also Read: ‘ ദി കാശ്മീർ ഫയൽസി’ന്റെ മേക്കിങ് വെബ് സീരീസാകുന്നു

ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ഇരട്ട വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. പാക്കിരിയെന്ന കർഷക നേതാവായും, ഒരു സോഷ്യൽ ആക്ടിവിസ്റ്റായുമാണ് വിജയ് സേതുപതി വേഷമിട്ടത്. ശ്രീ രഞ്ജനി എന്ന സ്റ്റേജ് പെർഫോമറായിട്ടാണ് ശ്രുതി ഹാസൻ എത്തുന്നത്. ജഗപതി ബാബു, സായ് ധൻഷിക, കലൈരശൻ, രമേഷ് തിലക്, പൃഥ്വി രാജൻ, ഡാനിയൽ ആനി പോപ്, നിതിഷ് വീര, ജയ് വർമൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button