CinemaLatest NewsNEWS

നിഖിൽ സിദ്ധാർഥിന്റെ ‘കാര്‍ത്തികേയ 2’ ഒടിടിയിലേക്ക്: റിലീസ് പ്രഖ്യാപിച്ചു

അനുപം ഖേർ, നിഖിൽ സിദ്ധാർഥ്, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ചന്ദു മൊണ്ടേട്ടി ഒരുങ്ങിയ ചിത്രമാണ് ‘കാർത്തികേയ 2’. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് കാർത്തികേയ 2 നിർമ്മിച്ചത്. ബോളിവുഡിൽ ഉൾപ്പടെ വൻ വിജയം കൈവരിച്ച ചിത്രമാണ് കാർത്തികേയ 2.

ഹിന്ദി മേഖലകളിലും വൻ പ്രേക്ഷക സ്വീകാര്യത നേടിയ തെലുങ്ക് ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത അടുത്തിടെ പ്രദർശനത്തിനെത്തിയിരുന്നു. 115 കോടിയിലധികം ബോക്‌സ് ഓഫീസ് ഗ്രോസ് കളക്ഷനാണ് സിനിമ വാരിക്കൂട്ടിയത്. 30 കോടിയിലധികമാണ് ‘കാർത്തികേയ 2’ ഹിന്ദി പതിപ്പിൽ നിന്ന് മാത്രം നേടിയത്. കൂടാതെ, വിദേശത്ത് 2 ദശലക്ഷം ഡോളറും സിനിമ സ്വന്തമാക്കി.

ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. വിജയദശമി ദിവസമായ ഒക്ടോബര്‍ അഞ്ച് മുതൽ സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും. മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിഖിൽ സിദ്ധാർഥാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്നത്.

Read Also:- ‘അച്ഛൻ നക്സലേറ്റ് ആയിരുന്നില്ലേ? നിഖിലയ്ക്ക് ഒരു നക്സലേറ്റ് മനസില്ലേ?’ – അവതാരകന്റെ ചോദ്യത്തിന് നിഖിലയുടെ മറുപടി

ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖിൽ അവതരിപ്പിക്കുന്നത്. ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കാലഭൈരവയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് കാർത്തിക് ഘട്ടമനേനിയാണ്.

shortlink

Related Articles

Post Your Comments


Back to top button