CinemaGeneralIndian CinemaLatest NewsMollywood

‘എനിക്ക് ബിന്ദു ചേച്ചിയോട് ഭയങ്കര അസൂയയാണ്, ചേച്ചി ചെയ്ത കഥാപാത്രം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നു’: ​ഗ്രേസ് ആന്റണി

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവ്വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടി ബിന്ദു പണിക്കരും സിനിമയിൽ ശക്തമായ കഥാപാത്രമായി എത്തുന്നുണ്ട്.

ഇപ്പോളിതാ, റോഷാക്കിലെ ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടി ഗ്രേസ് ആന്റണി. ബിന്ദു പണിക്കരുടെ കഥാപാത്രം ചെയ്യാൻ ഏറെ ആഗ്രഹമായിരുന്നു എന്നും എന്നാൽ ആ വേഷം ചെയ്യാൻ ബിന്ദു പണിക്കർക്ക് മാത്രമേ സാധിക്കുകയുള്ളു എന്നുമാണ് ഗ്രേസ് ആൻ്റണി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ​ഗ്രേസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: തിയേറ്ററുകൾ അടക്കി ഭരിച്ച് ചോളന്മാർ: ‘പൊന്നിയിൻ സെൽവന്’ 318 കോടി

​​ഗ്രേസ് ആന്റണിയുടെ വാക്കുകൾ:

ഓരോ സിനിമകൾ കഴിയുമ്പോഴും ഇനിയും മികച്ചതാക്കണം എന്നാണ് തോന്നാറുള്ളത്. അങ്ങനെ നോക്കുമ്പോൾ ഇനിയും മെച്ചപ്പെടുത്താം എന്ന് തോന്നുന്ന ഒരുപാട് മേഖലകൾ ഈ ചിത്രത്തിൽ ഉണ്ട്. എന്നാലും എനിക്ക് ബിന്ദു ചേച്ചിയോട് ഭയങ്കര അസൂയയാണ്, ബിന്ദു ചേച്ചിയുടെ സീത എന്ന കഥാപത്രത്തെ കുറിച്ച് കേട്ടപ്പോൾ എനിക്ക് കൊതിയായിരുന്നു ചെയ്യാൻ. കാരണം അത്ര ശക്തമായ കഥാപാത്രമാണ് അത്. പക്ഷെ അത് ബിന്ദു ചേച്ചിക്കേ ചെയ്യാൻ പറ്റുകയുള്ളു.

 

shortlink

Related Articles

Post Your Comments


Back to top button