CinemaGeneralLatest NewsNEWS

പുതിയ ആളുകള്‍ പരീക്ഷണമുള്ള കഥയോ പുതുമയുള്ള കഥയോ പറയും, ഒരു നടനെന്ന നിലയില്‍ നമുക്ക് അതാണ് വേണ്ടത്: മമ്മൂട്ടി

പുതിയ കഥകള്‍ പറയുന്നത് പുതുമുഖ സംവിധായകരാണ് നടൻ മമ്മൂട്ടി. പുതിയ ആളുകള്‍ പരീക്ഷണമുള്ള പുതുമയുള്ള കഥയാണ് പറയുന്നതെന്നും ഒരു നടനെന്ന നിലയില്‍ നമുക്കും അതാണ് വേണ്ടതെന്നും മമ്മൂട്ടി പറയുന്നു. പഴയ സംവിധായകര്‍ പുതിയ കഥകള്‍ പറയുന്നില്ല എന്നല്ല ഉദ്ദേശിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

‘പുതിയ കഥകള്‍ പറയുന്നത് പുതുമുഖ സംവിധായകരാണ്. പഴയ സംവിധായകര്‍ പുതിയ കഥകള്‍ പറയുന്നില്ല എന്നല്ല ഉദ്ദേശിച്ചത്. പുതിയ ആളുകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്തതു കൊണ്ട് അവന്‍ എന്ത് റിസ്‌ക്കിനും തയ്യാറാകും. അതായത് വളരെ പരീക്ഷണമുള്ള കഥയോ പുതുമയുള്ള കഥയോ പറയും. സേഫ് സോണില്‍ നിന്നു കൊണ്ടായിരിക്കില്ല പുതുമുഖ സംവിധായകര്‍ കഥ പറയുക. ‘റോഷാക്ക്’ അതുപോലൊരു കഥയാണ്. അങ്ങനെയുണ്ടാകുമ്പോള്‍ നമുക്ക് വ്യത്യസ്തമായ വേഷം കിട്ടും’.

Read Also:- രമ്യയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു, സംവിധായകന്‍ ജയരാജ് തന്നെയാണ് അതിന് മുന്‍കൈ എടുത്ത് എല്ലാം ചെയ്തത്: സമദ് മങ്കട

‘ഒരു നടനെന്ന നിലയില്‍ നമുക്കും അതാണ് വേണ്ടത്. എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ശ്രമിക്കാം. ഒരു സ്റ്റില്‍ കണ്ടാല്‍ ഒരുവിധം എല്ലാ കഥാപാത്രങ്ങളെയും എനിക്ക് ഒരു പരിധിവരെ മനസിലാകും. അതുപോലൊരു വ്യത്യസ്തത വരുത്താന്‍ പറ്റുന്ന കഥയും കഥാപാത്രവുമായിട്ടുളള സിനിമകളായിരിക്കും എന്ന് കരുതിയിട്ടാണ് പുതുമുഖ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നത്’ മമ്മൂട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button