CinemaGeneralIndian CinemaLatest NewsMollywood

ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ച് ലൂക്ക് ആന്റണി: ‘റോഷാക്ക്’ കേരളത്തിൽ നിന്ന് നേടിയത്

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. ഒക്ടോബർ 7 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെടുന്ന ‘റോഷാക്കി’ൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ആഭിപ്രായം ഉണ്ട്. ഓരോ ഫ്രെയ്മിലും ആകാംക്ഷ ജനിപ്പിച്ചു മുന്നേറുന്ന ചിത്രത്തിൽ നിരവധി സസ്പെൻസ് എലമെന്റുകളും സംവിധായകൻ ഒരുക്കിവെച്ചിട്ടുണ്ട്.

രണ്ടാം ദിനമായ ഇന്നലെ ചിത്രം കേരളത്തിൽ നിന്ന് നേടിയത് 3.10 കോടിയാണ്. ആദ്യ ദിനത്തിൽ 2.6 കോടിയാണ് ചിത്രം നേടിയത്. രണ്ടു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി ചിത്രം 5.70 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ. പ്രൊമോഷനുകൾ ഉൾപ്പെടെ 20 കോടി ബജറ്റിലാണ് റോഷാക്ക് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. അടുത്ത ദിനങ്ങളിലും ചിത്രത്തിന്റെ കുതിപ്പ് തുടരുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Also Read: പ്‌രിത്-വിരാജ്‌, ഋഷബ്‌ ഷഷട്‌-ടി: പൃഥിയുടെ കാന്താര പോസ്റ്റിന് ട്രോള്‍ മഴ

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവ്വഹിക്കുന്നത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button