CinemaLatest NewsNew ReleaseNEWS

പുരാവസ്‍തു ഗവേഷകനായി അക്ഷയ് കുമാര്‍: ‘രാം സേതു’ ട്രെയിലർ പുറത്ത്

അക്ഷയ് കുമാറിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രാം സേതു’. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരാവസ്‍തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രാം സേതു ഒക്ടോബര്‍ 25ന് പ്രദർശനത്തിനെത്തും.

ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ അഭിഷേക് ശര്‍മയാണ്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നത്. അരുണ്‍ ഭാട്യ, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read Also:- ഞാനായിരുന്നെങ്കിൽ എന്റെ വണ്ടി കൊടുക്കില്ലായിരുന്നു, അമ്മാതിരി തെമ്മാടിത്തരമാണ് ആ വണ്ടിയോട് കാണിച്ചിട്ടുള്ളത്: മമ്മൂട്ടി

അതേസമയം, അടുത്തിടെ റിലീസ് ചെയ്ത അ​ക്ഷയ് കുമാർ ചിത്രങ്ങളെല്ലാം വൻ പരാജയമായിരുന്നു. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലൂടെ ‘കട്‍പുത്‍ലി’യാണ് ഏറ്റവും ഒടുവില്‍ അക്ഷയ് കുമാറിന്റേതായി പ്രദര്‍ശനത്തിനെത്തിയത്. ‘രക്ഷാബന്ധന്‍’ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ അവസാനത്തെ തിയേറ്റര്‍ റിലീസ്. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ പിടിച്ചുനിൽക്കാനായില്ല.

shortlink

Related Articles

Post Your Comments


Back to top button