CinemaGeneralIndian CinemaLatest NewsMollywood

മോൺസ്റ്ററിന് ശേഷം എലോൺ; മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസർ എത്തി

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് എലോൺ. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. 2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന സിനിമയാണ് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രം.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിവാദ് സിനിമാസിന്റെ മുപ്പതാമത്തെ ചിത്രം കൂടിയാണിത്. ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍, 2000ല്‍ പുറത്തിറങ്ങിയ നരസിംഹമായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം.

Also Read: അനശ്വര രാജന്റെ ‘മൈക്ക്’ ഒടിടി റിലീസിനൊരുങ്ങുന്നു

ഇപ്പോളിതാ, എലോണിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 1.25 മിനിറ്റ് ദൈർഘ്യമുള്ള ടീസർ കൗതുകം ബാക്കി നിർത്തുന്നതാണ്. ‘റിയൽ ഹീറോസ് ആർ ഓൾവെയ്സ് എലോൺ’ എന്ന ടാഗ് ലൈനും കാണാം. എലോൺ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കഥാപാത്രമായി മോഹൻലാൽ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ടീസറിൽ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജ്, സിദ്ദിഖ് എന്നിവർ ഉണ്ട്. മോൺസ്റ്റർ എന്ന മോഹൻലാലിന്റെ എറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് ദിവസം തന്നെയാണ് എലോണിന്റെ ടീസറുമായി മോഹൻലാൽ എത്തിയത്.

ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജേക്‌സ് ബിജോയാണ് സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button