CinemaComing SoonGeneralLatest NewsNEWS

വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹൻ ജോയിൻ ചെയ്തു

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് അഭിനയിച്ചു തുടങ്ങി. ഒക്ടോബർ പത്തൊമ്പതിന് മറയൂരിൽ ചിത്രീകരണമാരംഭിച്ചുവെങ്കിലും ഇരുപത്തിരണ്ടാം തിയതിയാണ് പൃഥ്വിരാജ് അഭിനയിച്ചു തുടങ്ങിയത്. പൃഥ്വിരാജ് – നയൻതാരാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അൽഫോൻസ് പുത്രൻ്റെ റോൾഡ് എന്ന ചിത്രത്തിൻ്റെ രണ്ടു ദിവസത്തെ ചിത്രീകരണം ദുബായിൽ പൂർത്തിയാക്കിയാണ് പൃഥ്വിരാജ് മറയൂരിലെത്തിയത്.

ചന്ദന മരങ്ങളുടെ വിളനിലമായ മറയുരിലെ മലമുകളിൽ ചന്ദനമോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നല്ല പഴക്കമുള്ള ഒരു ജീപ്പിൽ തലയെടുപ്പോടെ തീഷ്ണമായ ലക്ഷ്യവുമായി ഇരിക്കുന്ന പൃഥ്വിരാജിൻ്റെ ഫോട്ടോയാണ് ഡബിൾ മോഹൻ്റെ ആദ്യ ലൂക്കോടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ഈ കഥാപാത്രത്തിൻ്റെ ഏകദേശ സ്വഭാവം തന്നെ വ്യക്തമാക്കുന്നതാണ് ഈ ഫോട്ടോ. മറയൂർ ചന്ദനക്കാടുകളെ ഇനി സംഘർഷത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ചിത്രീകരണമാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്. മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദന മരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും ശിഷ്യനായ ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധം അരങ്ങ് തകർക്കുമ്പോൾ അത് കാത്തു വച്ച പ്രതികാരത്തിൻ്റെ ഭാഗം കൂടിയാകുകയാണ്.

രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികസനം. കോട്ടയം രമേഷാണ് ഭാസ്ക്കരൻ മാഷിനെ ഭദ്രമാക്കുന്നത്. അയ്യപ്പനും കോശിയിലേയും ഡ്രൈവറെ അവിസ്മരണീയമാക്കിയ കോട്ടയം രമേഷിൻ്റെ അഭിനയ ജീവിതത്തിലെ അതിശക്തമായ കഥാപാത്രമായിരിക്കും.

മനോഹരമായ ദൃശ്യവിസ്മയങ്ങളോടെ ഒരുക്കുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിക്കുന്നത്. വിനു മോഹൻ, ഷമ്മി തിലകൻ, തമിഴ് നടൻ ടി.ജെ. അരുണാചലം, രാജശി നായർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പ്രിയംവദാകൃഷ്ണനാണ് നായിക. ജി.ആർ.ഇന്ദുഗോപൻ്റെ കഥക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ജെയ്ക്ക് ബിജോയ്സിൻ്റേതാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – ബംഗ്ളാൻ. മേക്കപ്പ് – മനുമോഹൻ, കോസ്റ്റ്യം -ഡിസൈൻ – സുജിത് സുധാകർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കിരൺ റാഫേൽ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്, പ്രൊജക്റ്റ് ഡിസൈനർ – മനു ആലുക്കൽ, ലൈൻ പ്രൊഡ്യൂസർ – രഘു സുഭാഷ് ചന്ദ്രൻ, എക്സ്ക്യൂട്ടീവ് – പ്രൊഡ്യൂസർ – സംഗീത് സേനൻ, പ്രൊഡക്ഷൻ എക്സ്ക്യൂട്ടീവ് – രാജേഷ് മേനോൻ – നോബിൾ ജേക്കബ്ബ്, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്.ഈ.കുര്യൻ
ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉർവ്വശി പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – സിനറ്റ് സേവ്യർ.

Read Also:- പ്രഭാസ് ആരാധകരുടെ ആവേശം കൂടിയപ്പോൾ തീ പിടിച്ച് സിനിമ തിയേറ്റര്‍: വീഡിയോ കാണാം!

സൗദി വെള്ളക്കാക്ക് പനോരമ എൻട്രി

സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കാ എന്ന ചിത്രത്തിന് ഇന്ത്യൻ പനോരമ എൻട്രി ലഭിച്ച വാർത്ത എത്തിയത് വിലായത്ത് ബുദ്ധയുടെ ലൊക്കേഷനിൽ ഏറ സന്തോഷകരമായി. ‘സെറ്റിലുണ്ടായിരുന്ന സന്ദീപ് സേനനെ പൃഥ്വിരാജ് അടക്കമുള അഭിനേതാക്കളും അണിയറ പ്രവർത്തകരും സന്ദീപ് സേനന് ആശംസകൾ അർപ്പിച്ചു സന്തോഷം പങ്കിട്ടു.

shortlink

Related Articles

Post Your Comments


Back to top button