CinemaGeneralIndian CinemaLatest NewsMollywood

‘ഒരു രക്ഷയുമില്ലാത്ത കോ- ആക്ടറാണ് അദ്ദേഹം, ഫിസിക്കല്‍ കോണ്‍ടാക്ട് വരുന്ന സീനുകളില്‍ കംഫര്‍ട്ടബിളാക്കാൻ ശ്രദ്ധിച്ചു’

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് കുമാരി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ ഐശ്വര്യയുടെ നായകനായി എത്തുന്നത്. ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷൈനിനെ കുറിച്ച് ഐശ്വര്യ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമയക്കായി സ്വയം സമർപ്പിച്ചയാളാണ് ഷൈൻ എന്നും സെറ്റിൽ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നുമാണ് നടി പറയുന്നത്.

ഐശ്വര്യ ലക്ഷമിയുടെ വാക്കുകൾ:

സിനിമയക്കായി സ്വയം സമർപ്പിച്ചയാളാണ് ഷൈൻ.സെറ്റിൽ കഥാപാത്രമായി ജീവിക്കുകയായിരുന്നു. സ്വന്തം അഭിനയത്തിൽ മാത്രമല്ല, കോ ആക്ടറുടെ സൗകര്യവും ഷൈൻ ശ്രദ്ധിക്കും. ഫിസിക്കല്‍ കോണ്‍ടാക്ട് വരുന്ന സീനുകള്‍ ചെയ്യുമ്പോള്‍ കംഫര്‍ട്ടബിള്‍ ആണോ എന്ന് നോക്കി മാത്രമാണ് അത് ചെയ്യാറുള്ളത്. ആക്ടിങ് തന്നെയാണ്, പക്ഷേ ഷൈനിന് എല്ലായ്‌പ്പോഴും അതില്‍ ജാ​ഗ്രതയുണ്ട്. ഒരു രക്ഷയുമില്ലാത്ത കോ ആക്ടറാണ് അദ്ദഹേം. ഷൈൻ അഭിനയിക്കുന്നത് കാണാനും പുള്ളിയുടെ രീതിയുമൊക്കെ രസമാണ്. പല കാര്യങ്ങളും ശ്രദ്ധിക്കുകയാണെന്ന് നമുക്ക് തോന്നില്ല. ഓരോ സീനിലും ഷൈൻ എടുക്കുന്ന പരിശ്രമം, അത്രയും ചിന്തിച്ചാണ് ഓരോ സീനും ചെയ്യുന്നത്.

Also Read: ‘വിവാഹ ശേഷം പെൺകുട്ടി പഠിക്കാൻ പോകുന്നതിന് അനുവാദം ചോദിക്കുന്നത് തന്നെ തെറ്റാണ്’: ബേസിൽ ജോസഫ്

കുമാരിയിൽ ഐശ്വര്യയുടെ ഭര്‍ത്താവായിട്ടാണ് ഷൈന്‍ എത്തുന്നത്. ഒക്ടോബര്‍ 28നാണ് ചിത്രം റിലീസ് ചെയ്തത്. കാഞ്ഞിരങ്ങാട് എന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങിയത്. ഹൊറർ ത്രില്ലറായി എത്തിയ കുമാരി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button