CinemaGeneralLatest NewsNEWS

സംഗീത സംവിധായകൻ ആർ രഘുറാം അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകൻ ആർ. രഘുറാം (38) അന്തരിച്ചു. നാഡികളെ ബാധിക്കുന്ന മോട്ടോർ ന്യൂറോൺ രോഗത്തെ തുടർന്ന് കുറച്ച് കാലങ്ങളായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.

‘ഒരു കിടയിൻ ഒരു മാനു എന്ന സിനിമയിലൂടെയാണ് രഘുറാം ശ്രദ്ധനേടുന്നത്. രഘുറാം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിറ്റായി. തുടർന്ന്, ചില സിനിമകൾക്കും സ്വതന്ത്ര ആൽബങ്ങൾക്കും സംഗീതം നൽകി. ചെറുപ്പം മുതലേ അപൂർവ രോഗത്താൽ വലഞ്ഞിരുന്നതായും പലപ്പോഴും അസുഖം പിടിപെടുമായിരുന്നുവെന്നും പറയപ്പെടുന്നു.

Read Also:- ആഗോള ബോക്സ് ഓഫീസിലും ‘കാന്താര’ തരംഗം

ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിന്റെ നില ഗുരുതരമായതിനെ തുടർന്ന് ചെന്നൈയിലെ വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. രഘുറാമിന്റെ വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button