GeneralLatest NewsNEWS

സച്ചിയേട്ടന്റെ നമ്പര്‍ എന്റെ കൈയിലുണ്ടായിരുന്നു, ഫോൺ ആരെങ്കിലും എടുക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ വിളിച്ചു: അന്ന രാജൻ

സംവിധായകൻ സച്ചിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു നടി അന്ന രാജൻ. സച്ചിയുടെ വിയോഗം തനിക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം മരിച്ചെന്ന് അറിഞ്ഞിട്ടും വാട്‌സ്ആപ്പില്‍ മെസേജ് അയക്കാറുണ്ടായിരുന്നുവെന്നും അന്ന പറയുന്നു. സച്ചിയുടെ അയ്യപ്പനും കോശിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്ന രാജനായിരുന്നു.

‘ഷൂട്ടെല്ലാം കഴിഞ്ഞ് സച്ചിയേട്ടന്‍ എന്നോട് ആദ്യം പറഞ്ഞത്, പിള്ളേരാണെങ്കിലും രാജുവേട്ടന്റെ കൂടെയല്ലേ അഭിനയിച്ചത്. അടുത്ത സിനിമ വരുമ്പോള്‍ നമ്മുക്ക് പൊളിക്കാം എന്നാണ്. ഒരു ദിവസം ഞാന്‍ വീട്ടിലായിരിക്കുമ്പോഴാണ് എനിക്ക് കോള്‍ വരുന്നത്. സച്ചിയേട്ടന്‍ ആശുപത്രിയിലാണെന്ന് പറഞ്ഞ്. സര്‍ജറി കഴിഞ്ഞിട്ട് കുറച്ചു കോംപ്ലിക്കേഷനുണ്ടായിരുന്നു’.

‘ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് ഒരു രാത്രിയാണ് ഞാന്‍ ഇത് അറിയുന്നത്. രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം മരിച്ചെന്ന് പറയുന്നത്. അന്ന് ഞാന്‍, സച്ചിയേട്ടന്റെ നമ്പര്‍ എന്റെ കൈയിലുണ്ടായിരുന്നു. അത് ആരെങ്കിലും എടുക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ വിളിച്ചു. പക്ഷെ ആരും എടുത്തില്ല അത്’.

Read Also:- വിശാലിന്റെ ‘ലാത്തി’: റിലീസ് പ്രഖ്യാപിച്ചു

‘എനിക്ക് തോന്നുന്നു സച്ചിയേട്ടന്‍ പോയി കഴിഞ്ഞിട്ടും ഞാന്‍ ഇങ്ങനെ വാട്‌സപ്പില്‍ മെസ്സേജ് ചെയ്യുമായിരുന്നു. ആരെങ്കിലും കാണുമോ റിപ്ലെ കിട്ടുമോ എന്നൊന്നും ഓര്‍ത്തിട്ടല്ല. പക്ഷെ എനിക്കെന്തോ! കുറച്ചു ദിവസമേ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നുള്ളുവെങ്കിലും അങ്ങനെയൊരു ബന്ധമായിരുന്നു’ അന്ന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button