മറ്റ് നടന്മാരിൽ നിന്ന് മോഹൻലാലിന്റെ അഭിനയത്തിന് പ്രത്യേകതകളുണ്ടെന്ന് സംവിധായകൻ ഭദ്രൻ. പഴയ മോഹൻലാൽ പുതിയ മോഹൻലാൽ എന്നില്ല എന്നും, നല്ല കഥകൾ ഇല്ലാത്തതാണ് കുഴപ്പമെന്നും ഭദ്രൻ പറഞ്ഞു. മോഹൻലാലിലേയ്ക്ക് നല്ല കഥകൾ കടന്ന് ചെല്ലുന്നില്ലെന്നും നല്ല കണ്ടൻ്റ് ഓറിയൻ്റഡ് ആയിട്ടുള്ള കഥകൾ കടന്ന് ചെന്നാൽ തീർച്ചയായും മോഹൻലാൽ പഴയ മോഹൻലാൽ തന്നെയാണെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.
‘മറ്റ് നടന്മാരിൽ നിന്ന് വ്യത്യസ്തമായി ലാലിന്റെ അഭിനയത്തിന് പ്രത്യേകതകളുണ്ട്. എത് വേഷവും അതിന്റെ സന്ദർഭം പറയുമ്പോൾ തന്നെ മനസിൽ ഒരു കെമിസ്ട്രി അദ്ദേഹം പോലും അറിയാതെ തന്നെ ഉണ്ടാകുന്നുണ്ട്. അത് ഇപ്പോഴുമുണ്ട്. മോഹൻലാലിലേയ്ക്ക് നല്ല കഥകൾ കടന്ന് ചെല്ലുന്നില്ല. നല്ല കണ്ടൻ്റ് ഓറിയൻ്റഡ് ആയിട്ടുള്ള കഥകൾ കടന്ന് ചെന്നാൽ തീർച്ചയായും മോഹൻലാൽ പഴയ മോഹൻലാൽ തന്നെയാണ് അതിൽ യാതൊരു സംശയവുമില്ല’.
Read Also:- സമന്തയുടെ ‘യശോദ’ പ്രദർശനം തുടരും: കേസ് പിൻവലിച്ച് കോടതി
‘കഥയുമായി ചെല്ലുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, കുറെ ശബ്ദവും ബഹളവും സ്റ്റണ്ടും കാണിക്കുന്നതല്ല സിനിമ. കണ്ടൻ്റ് ഓറിയൻ്റഡ് ആകണം നമ്മുടെ മനസിനെ സ്പർശിക്കണം. നമ്മളുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞാൽ അത് കണ്ടൻ്റ് ഓറിയൻ്റഡ് ആയ ഒരു സിനിമയായി മാറും. നല്ല കഥ കടന്ന് ചെല്ലാത്തത് തന്നെയാണ് കുഴപ്പം. അദ്ദേഹം തിരിച്ചുവരും. എല്ലാത്തിനും അതിന്റേതായ സമയമുണ്ടാകുമല്ലോ. കണ്ടന്റില്ലാത്ത കഥകളില്ലാത്തതു തന്നെയാണ് സിനിമ തിയേറ്ററിൽ ആളുകൾ വരാത്തത്’ ഭദ്രൻ പറഞ്ഞു.
Post Your Comments