GeneralLatest NewsNEWS

അവനെ എന്റെ ഫാമിലി ജീവന് തുല്യം സ്‌നേഹിച്ചു, ബന്ധം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ കരഞ്ഞു: പ്രിയ വാര്യര്‍

തന്റെ ജീവിതത്തില്‍ സംഭവിച്ച പ്രണയത്തകര്‍ച്ചയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയ വാര്യര്‍. അടിസ്ഥാനപരമായി നമ്മുടെ പാര്‍ട്ണര്‍ ആരാണെന്ന് മനസ്സിലാക്കണമെന്നും വ്യക്തിത്വം നിലനിര്‍ത്താന്‍ പറ്റണമെന്നും പ്രിയ വാര്യര്‍ പറയുന്നു. തനിക്കത് ഡീല്‍ ചെയ്യാമായിരുന്നുവെങ്കിലും തന്റെ കരിയര്‍ വളര്‍ത്താനുള്ള ശ്രമത്തിലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

‘അടിസ്ഥാനപരമായി നമ്മുടെ പാര്‍ട്ണര്‍ ആരാണെന്ന് മനസ്സിലാക്കണം. അവരുടെ സ്വപ്നങ്ങള്‍ മനസ്സിലാക്കണം. മനസ്സിലായ കാര്യങ്ങള്‍ അംഗീകരിക്കണം. വ്യക്തിത്വം നിലനിര്‍ത്താന്‍ പറ്റണം. അങ്ങനെ ഒരാളുണ്ടെങ്കില്‍ മാത്രം റിലേഷന്‍ഷിപ്പ് മതിയെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ ആദ്യമായി ഡേറ്റ് ചെയ്ത ആളുമായി നല്ല രീതിയില്‍ പോയി’.

‘വേര്‍പിരിഞ്ഞ ശേഷവും ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നു. അടുത്ത റിലേഷന്‍ഷിപ്പില്‍ സംഭവിച്ചത് അംഗീകരിക്കാന്‍ എനിക്ക് പാടായിരുന്നു. നിങ്ങളുടെ എല്ലാം ഒരാള്‍ക്ക് കൊടുത്തു, അവര്‍ക്ക് നല്ലത് മാത്രം ആഗ്രഹിച്ചു. ഞാന്‍ എന്റെ കരിയര്‍ ബില്‍ഡ് ചെയ്യുന്ന സമയവും ആയിരുന്നു’.

‘ഏറ്റവും മോശം ഭാഗമെന്നത് കുടുംബവും അതില്‍ വിശ്വസിച്ചിരുന്നുവെന്നതാണ്. അവനെ എന്റെ ഫാമിലി ജീവന് തുല്യം സ്‌നേഹിച്ചു. എന്റെ അമ്മ എന്നെ വിളിക്കുന്നതിലും കൂടുതല്‍ ആ പയ്യനെ വിളിക്കുമായിരുന്നു. അതിനാലാണ് കൂടുതല്‍ വേദനിച്ചത്’.

Read Also:- റിലീസിനൊരുങ്ങി വിശാലിന്റെ ‘ലാത്തി’

‘ബന്ധം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ കരഞ്ഞു, എന്റെ അമ്മ ഒപ്പം കരഞ്ഞു. ഞാന്‍ അവനെ വിശ്വസിച്ചു എന്നായിരുന്നു അമ്മ പറഞ്ഞത്. നമ്മുടെ മാതാപിതാക്കള്‍ വിഷമിക്കുന്നതാണ് ഏറ്റവും മോശം. എനിക്കത് ഡീല്‍ ചെയ്യാമായിരുന്നു. കാരണം എനിക്കൊരു കരിയര്‍ വളര്‍ത്താന്‍ ഉണ്ടായിരുന്നു’ പ്രിയ വാര്യര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button