GeneralLatest NewsMollywoodNEWS

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കള്ളനും ഭഗവതിയും മോഷൻ പോസ്റ്റർ

ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി. അനിലാണ്

പ്രണയാദ്രമായ ഒരുപിടി മനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും . ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. വിഷു ഉണ്ണികൃഷ്ണൻ നായകനായി എത്തുന്ന ചിത്രത്തിൽ അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാർ.

https://www.facebook.com/watch/?v=483813230502594

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി. അനിലാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. സലിംകുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കൂള്ളൂർ, ജയൻ ചേർത്തല, മാലാ പാർവ്വതി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുകയാണ്.

read also: ചലനമറ്റ അമ്മയെ മക്കൾ കെട്ടിപിടിച്ചു പൊട്ടിക്കരയുന്നു, ഭാര്യയുടെ മൃതദേഹത്തിന് സമീപം വാവിട്ട് കരയുന്ന ഉല്ലാസ്: കുറിപ്പ്

shortlink

Related Articles

Post Your Comments


Back to top button