Latest News

അമലാപോളിന്റെ ടീച്ചർ നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ് ലിസ്റ്റിൽ

ഒറ്റ ദിവസം കൊണ്ട് തന്നെ ചിത്രം ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടി

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം അമലാപോൾ മലയാള സിനിമയിലേക്ക് ദേവിക എന്ന ശക്തമായ കഥാപാത്രവുമായി തിരിച്ചെത്തിയ ചിത്രമായിരുന്നു ടീച്ചർ. വിവേക് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. ഒറ്റ ദിവസം കൊണ്ട് തന്നെ ചിത്രം ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടി. ചിത്രത്തിൽ നായകനായി എത്തുന്ന ഹക്കിം ഷായും മഞ്ജു പിള്ളയും ചെമ്പൻ വിനോദും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ദേവിക ടീച്ചറിലൂടെ കടന്നു പോകുന്ന കഥ പുതിയ ഒരു പാഠമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

read also: മഹേഷ് ബാബു എനിക്ക് മുന്നില്‍ ഒരു നിബന്ധന വച്ചു, അതുകൊണ്ടാണ് അഭിനയം നിര്‍ത്തിയത്: നമ്രത ശിരോദ്കര്‍

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ടീച്ചറിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്‌. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, പി ആർ ഓ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button