GeneralLatest NewsNEWSTollywood

പണം കൊടുത്ത് കിടക്ക പങ്കിടവെ ആ നടൻ പിടിക്കപ്പെട്ടു : നടിയുടെ വെളിപ്പെടുത്തൽ വിവാദത്തിൽ

ഒരു കോമഡി നടന്‍ രാത്രി കാലങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സമീപിക്കുമെന്നും സ്‌നേഹ

സിനിമാ മേഖലയിൽ നിരവധി ചൂഷണങ്ങൾ നടക്കുന്നുണ്ട്. പല താരങ്ങളും തങ്ങൾ നേരിട്ട ചൂഷണങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തെലുങ്ക് സിനിമാതാരങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ നടി സ്‌നേഹ. രാത്രി കാലങ്ങളില്‍ ലൈംഗിക വേഴ്ചയ്ക്ക് വരുന്ന നടന്മാർ ഉണ്ടെന്നും പകല്‍ സമയങ്ങളില്‍ ഇവർ തങ്ങളോട് മുഖം തിരിക്കുന്നെന്നും സ്‌നേഹ ആരോപിക്കുന്നു.

സിനിമയിലെ വളരെ പ്രശസ്തനായ ഒരു കോമഡി നടന്‍ രാത്രി കാലങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സമീപിക്കുമെന്നും എന്നാല്‍ പകല്‍ അവരോട് സംസാരിക്കാന്‍ പോലും മടികാണിക്കുമെന്നും സ്‌നേഹ പറഞ്ഞു.  ഒരിക്കല്‍ ഒരു ട്രാന്‍സ് വ്യക്തിയുമായി പണം കൊടുത്ത് കിടക്ക പങ്കിടവെ പ്രമുഖ തെലുങ്ക് താരം പിടിക്കപ്പെട്ടെന്നും ഉന്നത സ്വാധീനം ഉപയോഗിച്ചാണ് ആ നടന്‍ കേസില്‍ നിന്ന് ഊരിപ്പോന്നതെന്നും സ്നേഹ വെളിപ്പെടുത്തി.

read also: മാനസികമായി ഒരുപാട് തളര്‍ത്തി, ആ മനുഷ്യന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു: അരുണ്‍ ഗോപി പങ്കുവച്ച കുറിപ്പ് വൈറല്‍

സിനിമാ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്ക് അവരുടെ പേര് വെളിപ്പെടുത്താന്‍  പറ്റില്ലെന്നും സ്‌നേഹ പറഞ്ഞു. നിരവധി തെലുങ്ക് സിനിമാ നടന്‍മാര്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്നും ഇത് മറച്ച് വെക്കുകയാണെന്നും സ്‌നേഹ ആരോപിച്ചു.  സോഷ്യല്‍ മീഡിയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ് സ്‌നേഹയുടെ ഈ അഭിമുഖം.

shortlink

Related Articles

Post Your Comments


Back to top button