വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാന്‍ നടത്തിയ അസം സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രശംസിച്ച് ഹോളിവുഡ് സൂപ്പര്‍താരം ലിയനാഡോ ഡികാപ്രിയോ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാരിനെ പ്രശംസിച്ചത്. ശ്രമങ്ങള്‍ക്കാണ് അഭിനന്ദനം.
‘2000 ത്തിനും 2021 നും ഇടയില്‍ 190 മൃഗങ്ങള്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് കാസിരംഗ നാഷണല്‍ പാര്‍ക്കിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കാന്‍ 2021 ല്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2022 ല്‍ അവരുടെ ലക്ഷ്യം പൂര്‍ത്തിയായി.
കാസിരംഗയില്‍ ഏകദേശം 2,200 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുണ്ട്. ഇത് ലോകത്തിലെ മുഴുവന്‍ കാണ്ടാമൃഗത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം വരും. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇവയുടെ എണ്ണം 200 ആയിരുന്നു. അതില്‍ നിന്ന് 3,700 ആയി ഉയര്‍ന്നതായുള്ള ‘വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വറി’ന്റെ റിപ്പോര്‍ട്ടിനൊപ്പമാണ് ഇന്ത്യയിലെ ഈ വിജയം’- ഡികാപ്രിയോ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു.
Post Your Comments