GeneralLatest NewsNEWS

വളരെ ഇമോഷണലാണ് എന്റെ വഴികള്‍, ഇപ്പോഴും ആരുടെയും പിന്തുണയില്ല:സംയുക്ത

സിനിമയില്‍ യാതൊരു പാരമ്പര്യവും ഇല്ലാതെ വന്ന ആളാണ് താനെന്നും അതിനാല്‍ ഒരു പിന്തുണയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും നടി സംയുക്ത. 2016 ല്‍ പോപ്പ് കോണ്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സംയുക്ത. എന്നാൽ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത താരമായി മാറുന്നത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ താൻ ഇവിടെ വരെ എത്തി എന്ന് തിരിച്ചറിയുമ്പോള്‍ കരച്ചില്‍ വരുമെന്നാണ് ഒരു അഭിമുഖത്തിൽ സംയുക്ത പറയുന്നത്. സ്വന്തം കഷ്ടപ്പാടിലൂടെ വിജയം കൈവരിച്ച താരത്തിന്റെ അഭിമാനം ആ വാക്കുകളിലുണ്ട്.

സംയുക്തയുടെ വാക്കുകൾ :

സിനിമയില്‍ യാതൊരു പാരമ്പര്യവും ഇല്ലാതെ വന്ന ആളാണ് ഞാൻ. ഒരു പിന്തുണയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സ്വയം പഠിച്ചും, അറിഞ്ഞും മുന്നോട്ട് വരികയായിരുന്നു. ഇപ്പോഴും എനിക്ക് ആരുടെയും പിന്തുണയില്ല. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇവിടെ വരെ എത്തി എന്ന് തിരിച്ചറിയുമ്പോള്‍ കരച്ചില്‍ വരും.

എനിക്ക് വളരണം എന്ന് വലിയ ആഗ്രഹം ആയിരുന്നു. ഒരുപാട് പാഷനും, എനര്‍ജ്ജിയും ആത്മവിശ്വാസവും എല്ലാം എന്റെയുള്ളില്‍ ഉണ്ടായിരുന്നു. പക്ഷെ എന്തുണ്ട് എങ്കിലും ദൈവത്തിന്റെ പിന്തുണ കൂടെ വേണമല്ലോ. സാഹചര്യവും സമയവും എല്ലാം ശരിയായ നേരത്ത് വരണം. എനിക്ക് അത് എല്ലാം ഓരോ ഘട്ടത്തിലും യാദൃശ്ചികമായി തന്നെ കിട്ടി എന്നത് ഓര്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നും. അത് തനിക്ക് ലഭിച്ച അനുഗ്രഹമാണ്. ആഗ്രഹിച്ചത് എനിക്ക് തന്നതിന് ഞാന്‍ ഈ പ്രപഞ്ചത്തോട് നന്ദി പറയുന്നു. അത് കാരണം ഞാന്‍ കൂടുതല്‍ സ്പിരിച്വല്‍ ആവുന്നത് പോലെ എനിക്ക് തോന്നും. ചിന്തിച്ചിരിയ്ക്കുമ്പോള്‍ വളരെ ഇമോഷണലാണ് എന്റെ വഴികള്‍’.

shortlink

Related Articles

Post Your Comments


Back to top button