GeneralLatest NewsNEWS

യഥാര്‍ത്ഥ ജീവിതത്തിലും പ്രഭാസ് ഒരു രാജാവാണ്, കാന്തികത തോന്നുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റെ : തമന്ന

യഥാര്‍ത്ഥ ജീവിതത്തിലും പ്രഭാസ് ഒരു രാജാവ് തന്നെയാണ് എന്നും തനിക്ക് ചുറ്റുമുള്ള താരപദവിയെ കുറിച്ച് യഥാര്‍ഥത്തില്‍ പ്രഭാസിന് ഒരു അറിവും ഇല്ലെന്നും തമന്ന. ആതിഥ്യമര്യാദയുടെ കാര്യത്തില്‍ പ്രഭാസ് എല്ലാവരോടും ഒരു പോലെയാണ് എന്നാണ് താരം പറയുന്നത്. ‘ബഹുബലി’ ആദ്യ ഭാഗത്തില്‍ പ്രഭാസിന്റെ നായികയായി തമന്ന വേഷമിട്ടിരുന്നു. സിനിമയിലൂടെ തുടങ്ങിയ സൗഹൃദം താരങ്ങള്‍ തുടര്‍ന്നു പോകുന്നുമുണ്ട്. ബാഹുബലി മാത്രമല്ല, ‘റിബല്‍’ എന്ന ചിത്രത്തിലും തമന്നയും പ്രഭാസും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

തമന്നയുടെ വാക്കുകൾ :

‘ആതിഥ്യമര്യാദയുടെ കാര്യത്തില്‍ പ്രഭാസ് എല്ലാവരോടും ഒരു പോലെയാണ്. മുപ്പത് വിഭവങ്ങളൊരുക്കി സല്‍കരിക്കുന്ന പണക്കാരനായിട്ടല്ല, പകരം ആളുകളെ അത്രയും സ്പെഷ്യലായി കാണുന്നതാണ് പ്രഭാസിന്റെ രീതി. ഭ്രാന്തമായ, അതല്ലെങ്കില്‍ ഒരു കാന്തികത തോന്നുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്.

ശരിക്കും ഒരു രാജാവിന്റേത് എന്ന പോലെ തോന്നുന്ന സ്വഭാവമാണ് . ആളുകള്‍ക്കിടയില്‍ താന്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചോ തനിക്ക് ചുറ്റുമുള്ള താരപദവിയെ കുറിച്ചോ പ്രഭാസിന് യഥാര്‍ഥത്തില്‍ യാതൊരു അറിവുമില്ല’.

 

shortlink

Related Articles

Post Your Comments


Back to top button