GeneralLatest NewsNEWS

‘കള്ളനും ഭഗവതിയും’ ട്രെയിലർ മാർച്ച് 2 ന് വൈകിട്ട് 6 മണിക്ക് നടൻ സുരേഷ് ഗോപി പുറത്തുവിടുന്നു

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും, അനുശ്രീയും, ബംഗാളി താരം മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. ഈ ചിത്രത്തിന്റെ ട്രെയിലർ പ്രകാശനം 2023 മാർച്ച് 2 ന് വൈകിട്ട് 6 മണിക്ക് നടൻ സുരേഷ് ഗോപി നിർവഹിക്കുന്നു. നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു മൂവി മാജിക്കായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ട്.

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.

എഡിറ്റർ- ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം, കഥ- കെ.വി. അനിൽ, പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്, കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ- ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി,സ്റ്റിൽസ്- അജി മസ്‌ക്കറ്റ്, പരസ്യകല- കോളിൻസ്ലിയോഫിൽ, സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ, ഫൈനൽ മിക്സിങ്- രാജാകൃഷ്ണൻ, കൊറിയോഗ്രഫി- കല മാസ്റ്റർ, ആക്‌ഷൻ- മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ- ടിവിൻ കെ. വർഗീസ്,അലക്സ് ആയൂർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്–ഷിബു പന്തലക്കോട്, പരസ്യകല- യെല്ലോ ടൂത്ത്, കാലിഗ്രാഫി- കെ.പി. മുരളീധരൻ, ഗ്രാഫിക്സ്- നിഥിൻ റാം. ലൊക്കേഷൻ റിപ്പോർട്ട്–അസിം കോട്ടൂർ പിആർഒ–എ എസ് ദിനേശ്.

 

shortlink

Related Articles

Post Your Comments


Back to top button