GeneralLatest NewsNEWS

അന്ന് ബാക്ക് ഗ്രൗണ്ട് മോഡലായി പോലും നില്‍ക്കാന്‍ അനുവദിച്ചില്ല, പിന്നീട് ഐശ്വര്യ റായ്‌ക്കൊപ്പം എത്തി: ശോഭിത

ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയ തന്നെ സൗന്ദര്യമില്ല എന്ന കാരണത്താല്‍ പുറത്താക്കിയെന്ന് ശോഭിത ധൂലിപാല. രമണ്‍ രാഘവ് 2.0 എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ശോഭിത ധൂലിപാല. എന്നാല്‍ 2019-ല്‍ ആമസോണ്‍ പ്രൈം വീഡിയോ സീരീസായ മേഡ് ഇന്‍ ഹെവനില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ശോഭിത പ്രശസ്തയായത്. മലയാളത്തില്‍ മൂത്തോന്‍, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലും ശോഭിത വേഷമിട്ടിട്ടുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ദി നൈറ്റ് മാനേജറിലാണ് ശോഭിത അവസാനമായി അഭിനയിച്ചത്. ഈ സീരിസിന്റെ രണ്ടാം സീസണ്‍ ജൂണില്‍ പുറത്തിറങ്ങും.

കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ ഓര്‍ക്കുകയാണ് ശോഭിത ഇപ്പോൾ. ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയ തന്നെ സൗന്ദര്യമില്ല എന്ന കാരണത്താല്‍ പുറത്താക്കിയ അനുഭവവും വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞതും ശോഭിത ഓര്‍ത്തെടുത്തു. കൗമാരപ്രായത്തില്‍, തന്റെ രൂപത്തെകുറിച്ച്‌ ആത്മവിശ്വാസം തോന്നിയിരുന്നെങ്കിലും 20കളോട് അടുത്തപ്പോള്‍ ആത്മവിശ്വാസം കുറയുകയാണ് ഉണ്ടായതെന്നും ശോഭിത ഓര്‍ത്തു. ലോറിയലിന്റെ ബാക്ക് ഗ്രൗണ്ട് മോഡലാവാനുള്ള ഓഡിഷനില്‍ പങ്കെടുത്ത അനുഭവവും ശോഭിത പങ്കിട്ടു. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശോഭിത.

താരത്തിന്റെ വാക്കുകൾ :

‘മോഡലിംഗിലെ തന്റെ തുടക്കക്കാലത്ത് ധാരാളം ടിവി പരസ്യങ്ങളുടെ ഓഡിഷനില്‍ പങ്കെടുത്തിട്ടുണ്ട് എന്നാല്‍ ഒന്നില്‍ പോലും തന്നെ ഭാഗ്യം തുണച്ചില്ല. എനിക്ക് ഒരു അവസരം പോലും കിട്ടിയില്ല, കാരണം എനിക്ക് സൗന്ദര്യമോ ആകര്‍ഷണീയതയോ ഇല്ലെന്ന് അവര്‍ എന്നോട് പറഞ്ഞു. അതുമെനിക്ക് കിട്ടിയില്ല.

ഒരു ബാക്ക് ഗ്രൗണ്ട് മോഡലായി പോലും നില്‍ക്കാന്‍ അവര്‍ അനുവദിച്ചില്ല. മൂന്നു വര്‍ഷം മുന്‍പ് അതേ ബ്രാന്‍ഡുമായ ഞാന്‍ കരാര്‍ ഒപ്പിട്ടത് മികച്ചൊരു അനുഭവമായിരുന്നു. ഞാനന്ന് ഐശ്വര്യ റായ് ബച്ചനൊപ്പമാണ് അഭിനയിച്ചത്. ഞങ്ങള്‍ ഷാംപൂ കൈമാറുന്നു, പരസ്യം ചെയ്യുന്നു.’

shortlink

Related Articles

Post Your Comments


Back to top button