GeneralLatest NewsNEWS

അസുഖം മറയ്ക്കാൻ പാന്റിട്ട് വരാമായിരുന്നു, നിങ്ങളോട് ബഹുമാനം തോന്നുന്നു: മംമ്തയെ അഭിനന്ദിച്ച് ആരാധകൻ

മയൂഖം സിനിമയിലൂടെ പ്രേക്ഷക മനസിലേക്ക് ആഴ്ന്നിറങ്ങിയ മുഖമാണ് മംമ്ത മോഹൻദാസ്. പിന്നീട് അങ്ങോട്ട് കാമ്പുള്ളതും ചിരിപ്പിക്കുന്നതുമായ നിരവധി മലയാള സിനിമകൾ മംമ്ത ചെയ്തു. കാന്‍സര്‍ രോഗത്തെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത ഒരുപാടു പേർക്ക് പ്രചോദനമാണ്.

തുടരെ തുടരെ വെല്ലുവിളികൾ അസുഖത്തിന്റെ പേരിലും തന്റെ ജീവിത സാഹചര്യങ്ങളുടെ പേരിലും പിടികൂടിയിട്ടും പതറാതെ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത ഇപ്പോൾ. ശരീരത്തിന്റെ രോ​ഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തെറ്റായി പ്രവർത്തിച്ച് രോഗാണുക്കൾക്ക് പകരം ശരീരത്തിന്റെ സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. മെലാനിന്‍റെ കുറവുമൂലവും ഇവ ബാധിക്കാം.

തന്റെ തൊലിപ്പുറത്തെ യഥാർത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ നടി തന്റെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. തന്റെ രോഗാവസ്ഥ മേക്കപ്പ് കൊണ്ടോ വസ്ത്രങ്ങൾ കൊണ്ടോ മറയ്ക്കാതെ അസുഖത്തെ വെളിപ്പെടുത്തി തന്നെയാണ് മംമ്ത ഇപ്പോഴും ജീവിക്കുന്നത്. കാലിൽ വെള്ളപ്പാണ്ട് വന്നിട്ടും അത് മേക്കപ്പിട്ടോ പാന്റ് ധരിച്ചോ മറക്കാതെ ​ഷോർട്ട് ഉടുപ്പ് ധരിച്ച് വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ മംമ്ത. ഷെഫ് പിള്ള തന്റെ റെസ്റ്റോറന്റ് സന്ദർശിച്ച മംമ്തയുടെ ചിത്രം പങ്കുവെച്ചതോടെയാണ് ഇത് വൈറലായത്. ‘അസുഖം മറയ്ക്കാൻ പാന്റിട്ട് വരാമായിരുന്നു… അത് ചെയ്തില്ല, നിങ്ങളോട് ബഹുമാനം തോന്നുന്നു’ എന്നാണ് പാണ്ട് വന്ന കാലുകൾ മറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത മംമ്തയെ അഭിനന്ദിച്ച് ഒരു ആരാധകൻ കുറിച്ചത്. ഒട്ടേറെപ്പേർ മംമ്തയ്ക്ക് ആശംസകൾ നേർന്നു

shortlink

Related Articles

Post Your Comments


Back to top button