GeneralLatest NewsMollywoodNEWSWOODs

കുറി തൊട്ടതുകൊണ്ട് സംഘിയാണെന്ന് പറഞ്ഞ് ഞങ്ങളെ മാറ്റി നിര്‍ത്തും, ഇത് മൂകാംബികയുടെ കുറി, മരണം വരെ തൊടും: രാജീവ് ആലുങ്കൽ

അതിന്റെ പേരില്‍ സംഘിയാണെന്ന് പറഞ്ഞ് മുദ്രകുത്തിയിട്ടൊന്നും കാര്യമില്ല

ഗാന രചയിതാവ് രാജീവ് ആലുങ്കലിന്റെ വാക്കുകൾ വൈറൽ. ഹൃദയ സ്പര്‍ശിയായ ഗാനങ്ങളിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ ഗാനരചയിതാവ് ബീയാര്‍ പ്രസാദിനേക്കുറിച്ച് തുറന്നു പറഞ്ഞതാണ് ചർച്ചയാകുന്നത്. മലയാള സിനിമയില്‍ ബീയാര്‍ എന്ന പ്രതിഭയുടെ വളര്‍ച്ചയുണ്ടാകരുത് എന്നാഗ്രഹിച്ചവര്‍ നിരവധിയായിരുന്നു വെന്നു മങ്കൊമ്പിൽ നടന്ന ‘ബീയാര്‍ സ്മൃതി’ അനുസ്മരണത്തിൽ രാജീവ് ആലുങ്കൽ വെളിപ്പെടുത്തി.

‘ഗിരീഷ് പുത്തഞ്ചേരിയും രമേശന്‍ നായരും കൈതപ്രം തിരുമേനിയും നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയിലെ ഗാനരചന രംഗത്തു മറ്റൊരാളും ഇരുപത് വര്‍ഷത്തിനിടയില്‍ കടന്നു വന്നിട്ടില്ല എന്നുള്ള അവസ്ഥയില്‍ ഞാന്‍ മാത്രമെ എത്തിപ്പെടുകയുള്ളു എന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു എവിടെ നിന്നോ ബീയാര്‍ പ്രസാദ് കടന്നു വന്നത്. ആ സിനിമയാണ് കിളിച്ചുണ്ടന്‍ മാമ്പഴം. പിന്നീട് ഞങ്ങള്‍ രണ്ടും പേരും കൂടി ഒരുമിച്ച്‌ ഗാനം എഴുതിയ സിനിമയാണ് വെട്ടം. മരിച്ചതിന് ശേഷം ബീയാറിനെ പുകഴ്‌ത്തുന്നത് ഒരു കള്ളത്തരമാണ്. മുപ്പത്തിരണ്ട് വയസ്സിന് മുമ്പ് എഴുതിയ പാട്ടിന് 82-ാം വയസ്സില്‍ ശ്രീകുമാരന്‍ തമ്പി ആഘോഷിക്കപ്പെടുകയാണ്. ദീര്‍ഘായുസ്സ് ലഭിച്ചതു കൊണ്ടുള്ള ആഘോഷമാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ പാട്ടുകള്‍ ദേവരാജന്‍ മാഷ് നിഷ്‌കരുണം കീറി കളഞ്ഞിരുന്നു. ആ പാട്ടുകളാണ് ഇന്ന് നാം ആഘോഷിക്കുന്നതെല്ലാം. ചിലര്‍ ചിലരെ വളരാന്‍ അനുവദിക്കില്ല.’

read also: ഭാര്യയുടെ ഗർഭവും പ്രസവവും മാർക്കറ്റ് ചെയ്യുന്നു : ബഷീർ ബഷിയ്ക്ക് നേരെ വിമർശനം

‘ഒരുപാട് ആള്‍ക്കാര്‍ ബീയാറിന്റെ മഹിമയേയും എളിമയേയും അംഗീകരിക്കാതെ പോയി. ഒരു യോഗത്തില്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തെ സംഘി ആണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി. ഒരു പേരിട്ടിരിക്കുകയാണ്, സംഘി. അനില്‍ പനച്ചൂരാനെയും ഇങ്ങനെ മാറ്റി നിര്‍ത്തി, ആയാളെയും വേണ്ട. കുറി തൊട്ടതുകൊണ്ട് സംഘിയാണെന്ന് പറഞ്ഞ് ഞങ്ങളെയും മാറ്റി നിര്‍ത്തും. ഇത് മൂകാംബികയുടെ കുറിയാണ്. ഇത് മരണം വരെ തൊടും. അതിന്റെ പേരില്‍ സംഘിയാണെന്ന് പറഞ്ഞ് മുദ്രകുത്തിയിട്ടൊന്നും കാര്യമില്ല.’- രാജീവ് ആലുങ്കല്‍ പറഞ്ഞു

shortlink

Post Your Comments


Back to top button