InterviewsLatest NewsNEWSNostalgiaSocial Media

കരിയറില്‍ എന്തെങ്കിലും ഒന്ന് ആയി വരുമ്പോഴാണ് ആ വീഡിയോ പുറത്ത് വന്നത്, ഷോക്ക് ആയിപ്പോയി: രമ്യ സുരേഷ്

മറ്റേതോ സ്ത്രീയുടെ ശരീരത്തില്‍ തന്റെ മുഖം വച്ചാണ് വീഡിയോ എത്തിയത് എന്നും അത് തനിക്ക് വലിയ തിരിച്ചടിയായിരുന്നു എന്നും നടി രമ്യ സുരേഷ്. തന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിച്ചപ്പോൾ അതിനെ എങ്ങനെ നേരിടണമെന്ന് തനിക്ക് ഭര്‍ത്താവാണ് പറഞ്ഞ് തന്നത് എന്നാണ് രമ്യ പറയുന്നത്. മമ്മൂട്ടിക്ക് ഒപ്പം ‘ക്രിസ്റ്റഫര്‍’ സിനിമയിലാണ് രമ്യ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്.

താരത്തിന്റെ വാക്കുകൾ :

മോര്‍ഫ് ചെയ്ത വീഡിയോ വന്നത് വലിയ ഷോക്ക് ആയിരുന്നു. സിനിമാ ലോബിയാണ് ചെയ്തത് എന്നൊന്നും ഞാൻ കരുതുന്നില്ല. ആരുടെയോ നേരംപോക്ക് ആയിരുന്നു. ആ സ്ത്രീയുടെ ശരീരവുമായി തന്റെ മുഖം സാമ്യം തോന്നിയപ്പോള്‍ വ്യൂസിന് വേണ്ടി ചെയ്തു നോക്കി, അത്ര തന്നെ.

പക്ഷെ അത് തനിക്ക് വലിയ തിരിച്ചടിയായിരുന്നു. കരിയറില്‍ എന്തെങ്കിലും ഒന്ന് ആയി വരുമ്പോഴാണ് ആ വീഡിയോ പുറത്ത് വന്നത്. ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോള്‍ തന്നെ താന്‍ അത് ഭര്‍ത്താവിന് അയച്ച് കൊടുത്തു. ഭര്‍ത്താവിന്റെയും മക്കളുടെയും പൂര്‍ണ പിന്തുണയോടെയാണ് താന്‍ ഇന്റസ്ട്രിയിലേക്ക് വന്നത്.

വീഡിയോ അയച്ച് കണ്ടപ്പോള്‍ ഇതെല്ലാം നിന്റെ പ്രൊഫഷന്റെ ഭാഗമാണ്, ഇതിനെ എങ്ങനെ നേരിടണമോ അങ്ങനെ തന്നെ നേരിടണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷമാണ് താന്‍ ലൈവില്‍ വന്ന് സംസാരിച്ചതും കേസ് കൊടുത്തതും.

 

shortlink

Post Your Comments


Back to top button