GeneralKollywoodLatest NewsMovie GossipsNEWSWOODs

സൂര്യ കുടുംബവുമായി വേര്‍പിരിഞ്ഞു!! ആരാധകരെ അമ്പരപ്പിച്ച് അഭ്യൂഹങ്ങൾ

ജ്യോതികയുടെ സിനിമയിലേക്കുള്ള തിരിച്ച്‌ വരവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സൂചന

തെന്നിന്ത്യൻ പ്രിയ താരമാണ് സൂര്യ. നടി ജ്യോതികയാണ് താരത്തിന്റെ ഭാര്യ. ഇപ്പോഴിതാ, താരം കുടുംബവുമായി തെറ്റിപ്പിരിഞ്ഞതായി വാർത്തകൾ പ്രചരിക്കുന്നു.

പ്രശസ്ത നടന്‍ ശിവകുമാറിന്റെ മകനാണ് സൂര്യ. സഹോദരൻ കാര്‍ത്തിയും സിനിമയില്‍ സജീവമാണ്. കുടുംബത്തില്‍ നിന്നും സൂര്യ വേര്‍പിരിഞ്ഞ് പോയെന്നും ഇതിന് കാരണം ജ്യോതികയാണെന്നുമാണ് ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ ഉള്ളടക്കം. തമിഴ് നടന്‍ ബെയില്‍വന്‍ രംഗനാഥന്‍ നടത്തിയ അഭിപ്രായപ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു വാർത്ത പ്രചരിക്കുന്നത്.

read also: വിവാഹം ഉണ്ടെങ്കിൽ ഉറപ്പായും പ്രേക്ഷകരെ അറിയിക്കും, ആ സമയത്ത് പെണ്ണിനെ വൈറലാക്കിയാലും കുഴപ്പമില്ല: അരിസ്റ്റോ സുരേഷ്

അച്ഛന്‍ ശിവകുമാറുമായും സഹോദരന്‍ കാര്‍ത്തിയുമായും സൂര്യയുടെ ബന്ധം അത്ര നല്ലതല്ലെന്നാണ് വാർത്തയിൽ പ്രചരിക്കുന്നത്. ജ്യോതികയുടെ സിനിമയിലേക്കുള്ള തിരിച്ച്‌ വരവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സൂചന. ജ്യോതിക ശക്തമായ വേഷങ്ങളിലൂടെ തിരിച്ചു വരവ് ആഘോഷമാക്കുമ്പോൾ കുടുംബത്തിൽ അസ്വാരസ്യം വളരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുന്നതായും വാർത്തകൾ വന്നു തുടങ്ങി. കുറച്ച്‌ കാലമായി സൂര്യയും ജ്യോതികയും മുംബൈയില്‍ താമസിച്ച്‌ വരികയാണെന്നും അതിനു പിന്നിലെ കാരണം ഇതാണെന്നും ചില വാർത്തകൾ പറയുന്നു. എന്നാൽ, ഈ വാർത്തകൾ ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. ഇതൊക്കെ സത്യമാണോ എന്ന സംശയത്തിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button