GeneralInterviewsLatest NewsMollywoodNEWS

പ്രിയദര്‍ശന്‍ പലപ്പോഴും ഒഴിവാക്കുന്ന പോലെ തോന്നിയിട്ടുണ്ട്, മമ്മൂട്ടി ഇന്ന് വിളിക്കാറ് പോലുമില്ല: സ്റ്റാന്‍ലി ജോസ്

മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച ജിജോ പൊന്നൂസിന്റെ പടയോട്ടത്തിലും, ഫാസിലിന്റെ അനിയത്തി പ്രാവ് എന്ന ചിത്രത്തിലും, തുടങ്ങി നിരവധി മലയാള സിനിമകളിൽ അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകനാണ് സ്റ്റാന്‍ലി ജോസ്. വേഴാമ്പൽ, അമ്മയും മക്കളും, ആ പെണ്‍കുട്ടി നീ ആയിരുന്നെങ്കില്‍ എന്നിങ്ങനെ മൂന്ന് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വർഷങ്ങളായി സിനിമയില്‍ നിന്നൊക്കെ മാറി നില്‍ക്കുന്ന അദ്ദേഹം ഇപ്പോഴിതാ പ്രിയദർശനും മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ഒപ്പമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍.

വാക്കുകൾ വിശദമായി :

‘പ്രിയദര്‍ശന്‍ പലപ്പോഴും ഒഴിവാക്കുന്ന പോലെ തോന്നിയിട്ടുണ്ട്. ഞാന്‍ അവരുടെയൊക്കെ താഴെ നില്‍ക്കണം എന്നൊരു രീതിയാണെന്നാണ് മനസിലാക്കിയിട്ടുള്ളത്. ഞാന്‍ എപ്പോഴും നടി നടന്മാരെ സംവിധായകര്‍ക്ക് കീഴിലായേ കാണുകയുള്ളു. എനിക്ക് കട്ട് പറയാനുള്ള ഒരു ഉപകാരണമായേ കാണാറുള്ളു. ഒരാളിലെങ്കില്‍ മറ്റൊരാള്‍. ബോഡി ലാംഗ്വേജ് പറ്റിയതാണെങ്കില്‍ നമുക്ക് ആരെ വെച്ചും ചെയ്യാം.

മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച പടയോട്ടത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അത് മമ്മൂട്ടിയുടെ രണ്ടാമത്തെ പടമാണ്. മോഹന്‍ലാലിന്റേയും ശങ്കറിന്റെയും പൂര്‍ണിമയുടെയും റോള്‍ എഴുതി ചേര്‍ത്തത് ആയിരുന്നു. പ്രിയദര്‍ശന്‍ ആയിരുന്നു സ്ക്രിപ്റ്റ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഇവര്‍ക്കൊരു മാര്‍ക്കറ്റ് ഉണ്ടായി. അങ്ങനെ എഴുതി ചേര്‍ത്തതാണ്. അന്ന് അത് ജനങ്ങള്‍ ഇഷ്ടപ്പെട്ടു. നന്നായിട്ട് ചെയ്തിരുന്നു. അന്ന് ഞാനും മമ്മൂട്ടിയുമൊക്കെ ഒരുമിച്ചാണ് ചായ കുടിക്കാനുമൊക്കെ ഇറങ്ങി നടന്നിരുന്നത്. അവിടെ ഒരു അണക്കെട്ട് ഒക്കെ ഉണ്ടായിരുന്നു. അതിന്റെ അവിടെയൊക്കെ പോകും. അന്ന് എന്നെ എല്ലാരും ആശാനേ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. മേള രണ്ടു ലക്ഷം നേടിയെന്നൊക്കെ കേട്ടു എന്നൊക്കെ പറഞ്ഞ് എന്നോട് സംസാരിച്ചു. അത് മമ്മൂട്ടിയുടെ ആദ്യത്തെ പടമാണ്. അന്ന് മമ്മൂട്ടിയുടെ പൊസിഷന്‍ അതാണ്.

പിന്നീട് മമ്മൂട്ടി വലിയ നടനായി. പ്രതീക്ഷിക്കാത്ത വിധത്തില്‍ വളര്‍ന്നു. ഒരു സമയത്തൊക്കെ എല്ലാവരോടും എന്നെ അന്വേഷിച്ചു എന്നൊക്കെ പറഞ്ഞു വിടുമായിരുന്നു മമ്മൂട്ടി. ലാലിന്‍റെ ഭാഗത്ത് നിന്ന് അങ്ങനെ ഒന്നും കണ്ടിട്ടില്ല. ഇന്ന് മമ്മൂട്ടിയും അങ്ങനെയൊന്നുമില്ല. അവസാനം കാണുന്നത് കിങ്ങിന്റെ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് ഗള്‍ഫില്‍ ഒരു പരിപാടിയുടെ ഭാഗമായുള്ള ഷൂട്ടിനിടയ്ക്ക് ആണ്. അന്ന് ഞാന്‍ മാറി നിന്നപ്പോള്‍ ആശാനേ എന്താണ് മാറി നില്‍ക്കുന്നത് എന്നൊക്കെ ചോദിച്ച്‌ വിളിച്ചു. പിന്നീട് അങ്ങനെ കണ്ടിട്ടില്ല. ഒരു കാര്യവുമില്ലാതെ ഞാന്‍ കാണുകയോ വിളിക്കുകയോ ഒന്നുമില്ല. എന്തെങ്കിലും സാമ്പത്തിക സഹായത്തിനാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിക്കും. മമ്മൂട്ടിയെ എന്നല്ല. ആരെ വിളിച്ചാലും അങ്ങനെ വിചാരിക്കും. അതുകൊണ്ട് വിളിക്കാറില്ല’.

 

 

shortlink

Related Articles

Post Your Comments


Back to top button