GeneralLatest NewsMollywoodNEWSWOODs

കണ്ണെരിഞ്ഞ്, ചൊറിഞ്ഞുതടിച്ച്, ശ്വാസം മുട്ടി നില്‍ക്കുമ്പോഴും കൈവിടാത്ത ന്യായീകരണം: വിമർശനവുമായി രമേഷ് പിഷാരടി

ബ്രഹ്മപുരത്ത് തീ അണയ്‌ക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്.

അന്താരാഷ്‌ട്ര വിഷയങ്ങളില്‍ പോലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന കേരളത്തിലെ സാംസ്കാരിക നായകരും രാഷ്‌ട്രീയ വിമര്‍ശകരും ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കങ്ങളും കൊച്ചിയിലെ മാലിന്യ പ്ലാന്റ് വിഷയവും കണ്ടില്ലെന്നു നടക്കുകയാണ്. 24 മണിക്കൂറും പൊളിറ്റിക്കല്‍ കറക്‌ട്നെസ്സിനെക്കുറിച്ച്‌ വാചാലരാകുന്ന ഇത്തരമാളുകള്‍ സെലക്ടീവായി മാത്രം പ്രതികരിക്കുന്നതിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് നടൻ രമേഷ്‌ പിഷാരടി.

കണ്ണെരിഞ്ഞും, ചുമച്ചും, ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നില്‍ക്കുമ്പോഴും ന്യായീകരണവുമായി വരുന്നവരുടെ പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിനോട് അനുതാപം മാത്രമാണുള്ളതെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

read also: ‘അഴിമതി കാണിച്ചോളൂ, പക്ഷേ ജീവിക്കാനുള്ള അവകാശം കവരരുത്, ഇനി ഒരേയൊരു രക്ഷ കോടതി’: ബിജിബാൽ

രമേഷ് പിഷാരടിയുടെ കുറിപ്പ്

‘പൊളിറ്റിക്കല്‍
കറക്റ്റ്നെസ്സ് അഥവാ ‘പൊ ക’
ബ്രഹ്മപുരത്ത് തീ
അണയ്‌ക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്.
അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവന്‍ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്
എന്നാല്‍
അനുതാപമുള്ളത്
കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ
പൊളിറ്റിക്കല്‍
കറക്റ്റ്നെസ്സിനോടാണ്.

shortlink

Post Your Comments


Back to top button