CinemaGeneralLatest NewsNEWS

ക്യാൻസറിന്റെ കഷ്ടതകൾ അനുഭവിക്കുന്നത് അവർ മാത്രമല്ല, കുടുംബം കൂടിയാണ്: തന്റെ അനുഭവം തുറന്ന് പറഞ്ഞ് നവ്യ നായർ

മലയാളികളുടെ പ്രിയങ്കരിയായ നടി നവ്യ ഇപ്പോൾ ക്യാൻസർ എന്ന രോഗത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്. ക്യാൻസർ എന്ന രോഗം കൊണ്ട് കഷ്ടതകൾ അനുഭവിക്കുന്നത് രോഗം ബാധിച്ച വ്യക്തി മാത്രമല്ലെന്നും, അയാളുടെ കുടുംബം കൂടിയാണെന്നും നടി പറയുന്നു. ഒപ്പം തന്റെ ഒരു അനുഭവവും താരം പങ്കുവെച്ചു.

‘എന്റെ അച്ഛനും, അച്ഛന്റെ ചേട്ടനും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. അച്ഛന്റെ ജേഷ്‌ഠനെ ലുക്കീമിയ ആയിരുന്നു. ആ സമയം അവരുടെ കുട്ടികൾ പഠിക്കുവായിരുന്നു, അവരുടെ പഠിത്തം പോലും വല്യമ്മക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. അവരോടൊപ്പം എനിക്ക് ആ ഒരു കഷ്ട്ടപാടിൽ പങ്കുചേരേണ്ടി വന്നിട്ടുണ്ട്. ക്യാൻസർ എന്ന വേദന മാത്രമാണ് ഈ ഒരു വ്യക്തി അനുഭവിക്കുന്നത്, എന്നാൽ ഒരുപാട് കഷ്ടപാടുകളും, ബുദ്ധിമുട്ടുകളും അവരുടെ കുടുംബം ആണ് അനുഭവിക്കേണ്ടത്. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല ,ഒരുപാടു വേദനകൾ അനുഭവിച്ചു കഴിഞ്ഞു അദ്ദേഹം ഈ ലോകം വിട്ടു പോകുകയും ചേദ്യത്’, നവ്യ പറഞ്ഞു.

അടുത്തിടെ, സോഷ്യൽ മീഡിയയുടെ ട്രോളുകൾക്ക് ഇരയായ ആളാണ് നവ്യ. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ‘സന്യാസിമാര്‍ ആന്തരികാവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വയ്ക്കും’ എന്ന നവ്യ നായരുടെ പരാമര്‍ശം ആയിരുന്നു ട്രോളുകള്‍ക്ക് കാരണമായത്. എന്നാല്‍ നവ്യ പറഞ്ഞത് ശരിയാണെന്നും അതിന്റെ ആധികാരികതയെ കുറിച്ച് വിശദീകരിച്ചും വെള്ളാശേരി ജോസഫ് രംഗത്ത്എ വന്നിരുന്നു. യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന ക്ഷാളനക്രിയയെ കുറിച്ചാണ് നവ്യ സംസാരിച്ചത് എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button