BollywoodGeneralLatest NewsNEWS

സൽമാൻ ഖാനോട് കടുത്ത ദേഷ്യം, വധഭീഷണി മുഴക്കി അധോലോക നേതാവ്, കനത്ത സുരക്ഷയിൽ താരം

ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സല്‍മാന്‍ മാപ്പുപറഞ്ഞില്ല എങ്കില്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും, നേരിട്ട് ജുഹുവില്‍ ചെന്ന് ബോളിവുഡ് പ്രമുഖനെ കൊല്ലാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണിയുമായി അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയി. ‘എ ബി പി ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് ഭീഷണി മുഴക്കിയത്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ താനുള്‍പ്പെടെയുള്ള ബിഷ്‌ണോയി സമുദായം സല്‍മാനോട് കടുത്ത ദേഷ്യമാണ് എന്നാണ് ലോറന്‍സ് അഭിമുഖത്തില്‍ പറയുന്നത്. ബിഷ്‌ണോയി സമുദായം ആദരിക്കുന്ന മൃഗമാണ് കൃഷ്ണമൃഗം. ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് താരം.

‘ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സല്‍മാന്‍ മാപ്പുപറഞ്ഞില്ല എങ്കില്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും. തന്നെ വെറുതെ വിടാന്‍ സല്‍മാന്‍ പണം വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ പണമല്ല വേണ്ടത്. ജനശ്രദ്ധ നേടാനല്ല സല്‍മാനെ താക്കീത് ചെയ്തത്. നേരിട്ട് ജുഹുവില്‍ ചെന്ന് ബോളിവുഡ് പ്രമുഖനെ കൊല്ലാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു’- ലോറൻസ് പറഞ്ഞു

1998ല്‍ ‘ഹം സാത്ത് സാത്ത് ഹൈന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സല്‍മാന്‍ രാജസ്ഥാനിലെ കങ്കാണിയില്‍ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നിരുന്നു. വന്യമൃഗത്തെ വേട്ടയാടിയതിന് വന്യജീവിസംരക്ഷണ നിയമത്തിന്റെ 9/51 വകുപ്പ് പ്രകാരവും, വെടിക്കോപ്പുകള്‍ സൂക്ഷിച്ചതിന് ആയുധ നിയമപ്രകാരം 3/25, 3/27 വകുപ്പുകള്‍ പ്രകാരവുമാണ് സല്‍മാനെതിരെ കേസെടുത്തിരുന്നത്. 2018ല്‍ ജോധ്പൂര്‍ കോടതി സല്‍മാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button