InterviewsLatest NewsNEWSNostalgia

സ്വാതന്ത്ര്യം തന്നു, ആത്മവിശ്വാസവും ധൈര്യവും വേണമെന്ന് പറഞ്ഞു, നോ പറയാൻ പഠിപ്പിച്ചു : ഭർത്താവിനെ കുറിച്ച് മീന

തന്റെ ഭർത്താവ് വിദ്യാസാ​ഗറിന്റെ ഓർമ്മകൾ പങ്കുവച്ച് നടി മീന. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ 2022 ജൂണിലാണ് മീനയുടെ ഭർത്താവ് വിദ്യാ സാ​ഗർ മരിച്ചത്. മീനയ്ക്ക് പിന്നീട് ആശ്വാസമായത് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ്. പതിയെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ചെത്തിയ മീന സിനെ ഉലകത്തിന് മീന നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

താരത്തിന്റെ വാക്കുകൾ :

‘എന്റെ തന്നെ എത്രയോ സിനിമകൾ കാണാതെ പോയിട്ടുണ്ട്. തിയറ്ററിൽ പോയി കാണാനും പറ്റില്ല, പ്രിവ്യൂ ഷോയും കാണാൻ പറ്റില്ല.ഒരു പടത്തിന്റെ വിജയം ആസ്വദിക്കാൻ സമയമുണ്ടായിരുന്നില്ല. സ്കൂളിൽ ബോയ് ഫ്രണ്ട്സ് ഒരുപാട് ഉണ്ടായിരുന്നു. ഇപ്പോഴാണ് അത് മനസ്സിലാവുന്നത്. അങ്ങനെ സംസാരിച്ചതിന് അതാണോ അർത്ഥമെന്നൊക്കെ. അന്ന് അതറിയില്ലായിരുന്നു. 2000 ത്തിന്റെ തുടക്കത്തോടെയാണ് സിനിമാ ഇൻഡസ്ട്രി മാറുന്നത്.

പുതിയ പെൺകുട്ടികൾ വന്നു. പബ്ബിലും ക്ലബിലും പോവലുമൊക്കെ അപ്പോഴാണ് തുടങ്ങുന്നത്. എന്നെ വിളിക്കുമ്പോൾ അമ്മ നോ പറയുമായിരുന്നു. അമ്മയ്ക്ക് എപ്പോഴും ആശങ്കയായിരുന്നു. മോശം പേര് വരാതെ നല്ലയിടത്ത് പോയി ഞാൻ സെറ്റിൽ ചെയ്യണമെന്നായിരുന്നു അമ്മയ്ക്ക്. അവരെല്ലാം പോവുന്നുണ്ടല്ലോ എനിക്ക് പോയിക്കൂടെ എന്ന് പറഞ്ഞ് ഞാൻ വഴക്കിട്ടിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. അമ്മ നോ പറഞ്ഞു.

എന്റെ ചുറ്റും എപ്പോഴും ആളുകളുണ്ടായിരുന്നത് കൊണ്ട് ഒറ്റയ്ക്ക് പോയാൽ എന്ത് ചെയ്യണം എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ മാറി. ഷൂട്ടിന് ഒറ്റയ്ക്ക് പോവും. ഫങ്ഷനും വിദേശത്തുമെല്ലാം ഒറ്റയ്ക്ക് പോവും. ഈ സ്വാതന്ത്ര്യം തന്നത് എന്റെ ഭർത്താവാണ്. ഇതിവരെയും ഓക്കെ, അമ്മ പറഞ്ഞ് തന്നതല്ലേ, പക്ഷെ ഇനിയും നീ ഇങ്ങനെ ഇരിക്കരുത്. ആത്മവിശ്വാസവും ധൈര്യവും വേണമെന്ന് പറഞ്ഞു. എനിക്ക് പറ്റില്ലെന്ന് പറയാൻ ബുദ്ധിമുട്ടാണ്. മുഖത്തടിച്ച പോലെ നോ പറയാൻ എനിക്കറിയില്ലായിരുന്നു. എന്റെ ഭർത്താവ് പഠിപ്പിച്ചതാണ്. ധൈര്യമായിരിക്കണം, പ്രാക്ടിക്കലായിരിക്കണം ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞു. നിന്നേക്കാളും ചെറിയ ആളുകൾ വിദേശത്തൊക്കെ പോയി വരുന്നു, ഇത്രയും എക്സ്പീരിയൻസുള്ള നീയെന്തിനാണിങ്ങനെ ഭയക്കുന്നതെന്ന് പറയുമായിരുന്നു. അദ്ദേഹം പറയുമ്പോൾ അമ്മയ്ക്കും മറുത്തൊന്നും പറയാൻ പറ്റില്ലായിരുന്നു. സൂക്ഷിക്കണേ എന്ന് മാത്രം പറഞ്ഞു’.

 

shortlink

Related Articles

Post Your Comments


Back to top button