CinemaInterviewsLatest NewsNEWSNostalgia

അവാര്‍ഡുകള്‍ വാരികൂട്ടിയെങ്കിലും ‘പിതാമകന്‍’ ഉണ്ടാക്കിയത് വലിയ നഷ്ടം, കടക്കെണിയിലായി നിര്‍മ്മാതാവ്, സഹായവുമായി സൂര്യ

വിക്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവുമൊക്കെ നേടിക്കൊടുത്ത വിക്രമിന്റെയും സൂര്യയുടെയും കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ‘പിതാമഹന്‍’. 2003ല്‍ ബാലയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഒട്ടനവധി മറ്റ് അവാര്‍ഡുകളും നേടിയിരുന്നു. അവാര്‍ഡുകള്‍ വാരികൂട്ടിയെങ്കിലും ഈ ചിത്രം നിർമ്മാതാവിന് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. 13 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 50 ലക്ഷം രൂപയുടെ നഷ്ടമാണ് തനിക്ക് ഉണ്ടാക്കിയത് എന്ന് നിര്‍മ്മാതാവ് വി എ ദുരൈ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

കരിയറിന്റെ രണ്ട് തലങ്ങളില്‍ നില്‍ക്കുന്ന താരങ്ങളായിരുന്നു ആ സമയത്ത് വിക്രവും സൂര്യയും. 1.25 കോടിയാണ് പിതാമഹനിലെ അഭിനയത്തിന് വിക്രത്തിന് പ്രതിഫലമായി നല്‍കിയത്. സംവിധായകന്‍ ബാലയ്ക്ക് 1.15 കോടിയും നല്‍കി. എന്നാല്‍ ആ സമയത്ത് വിക്രവുമായി തട്ടിച്ചു നോക്കുമ്പോള്‍ വലിയ താരമൂല്യം ഇല്ലായിരുന്ന സൂര്യയ്ക്ക് വെറും 5 ലക്ഷം രൂപയായിരുന്നു പിതാമഹനിലെ പ്രതിഫലം.

ഇപ്പോൾ ചികിത്സയ്ക്ക് പണമില്ലാതെ വലയുന്ന അവസ്ഥയിലാണ് വി എ ദുരൈ. അഭിമുഖത്തില്‍ അദ്ദേഹം തനിക്കൊപ്പം പ്രവര്‍ത്തിച്ച താരങ്ങളോട് സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. സൂര്യയാണ് ഈ അഭ്യർഥന ആദ്യം പ്രതികരിച്ചത്. 2 ലക്ഷം രൂപയാണ് ആദ്യഘട്ട സഹായം എന്ന നിലയില്‍ സൂര്യ നല്‍കിയത്. രജനികാന്തും ഫോണില്‍ വിളിച്ച് സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button