GeneralLatest NewsNEWSSocial Media

ഇത് മഹാനടന്‍ മാത്രമല്ല, മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹന്‍ലാല്‍….കുറിപ്പുമായി ഹരീഷ് പേരടി

മോഹൻലാൽ ഒരു നോ പറഞ്ഞിരുന്നെങ്കിൽ വാലിബൻ സിനിമയിൽ താനൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് ഹരീഷ് പേരടി. മുന്നില്‍ നില്‍ക്കുന്ന തങ്ങളല്ല താരങ്ങള്‍, വലിപ്പ ചെറുപ്പമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന മോഹൻലാൽ ആണ് യഥാർത്ഥ താരം എന്നാണ് താരം പറയുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന ഹരീഷ് പേരടി മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ഹരീഷ് പേരടിയുടെ പോസ്റ്റ്

‘ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടന്‍ മനോജിന്റെ പിറന്നാളാണ് …മുന്നില്‍ നില്‍ക്കുന്ന ഞങ്ങളല്ല താരങ്ങള്‍…വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന..എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന..ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം..നമ്മുടെ ലാലേട്ടന്‍..അയാള്‍ക്ക് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ഒരു നോ മതി…ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല..പക്ഷെ ആ മനുഷ്യന്‍ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല…അഭിമാനത്തോടെ ഞാന്‍ പറയും..ഇത് മഹാനടന്‍ മാത്രമല്ല…മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹന്‍ലാല്‍.’

 

shortlink

Related Articles

Post Your Comments


Back to top button