GeneralNEWS

വിജയ് യേശുദാസിന്റെ വീട്ടിൽ വൻ കവർച്ച: സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ വൻ കവർച്ച. ചെന്നൈയിലെ വീട്ടിലാണ് കവർച്ച നടന്നത്. വിജയ് യേശുദാസിന്റെ ഭാര്യ ദർശന അഭിരാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.60 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്.

മോഷണത്തിൽ വീട്ടിലെ ജോലിക്കാരായ മനേക, പെരുമാൾ എന്നിവർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പരാതിയിയിലുണ്ട്. അവസാനമായി ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് നോക്കിയപ്പോൾ സ്വർണം വീട്ടിലുണ്ടായിരുന്നുവെന്ന് കുടുംബം അറിച്ചു.

പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജയ് യേശുദാസ് വിദേശത്തായതിനാൽ തിരിച്ചെത്തിയതിന് ശേഷമാവും കൂടുതൽ നടപടികളിലേക്ക് കടക്കുക. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments


Back to top button