അഭിനയവും ആട്ടവും പാട്ടുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്യുന്ന തമിഴ് സൂപ്പർ സ്റ്റാറാണ് ഇളയ ദളപതി എന്നറിയപ്പെടുന്ന വിജയ്.
തമിഴ് നാട്ടിൽ മാത്രമല്ല, ലോകമെങ്ങും വിജയ് ചിത്രങ്ങൾക്ക് ആരാധകരുണ്ട്. താരത്തിന്റെ സിനിമയിലെ സ്പെഷ്യൽ ഡാൻസ് സ്റ്റെപ്പുകൾ ഇൻസ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലുമെല്ലാം റീൽസുകളായി മാറാറുണ്ട്.
സോഷ്യൽ മീഡിയയിൽ എന്നാൽ താരം അത്ര ആക്ടീവല്ല. തനിക്കുള്ള ഫേസ്ബുക്ക്, ട്വിറ്റർ വെരിഫൈഡ് പേജുകൾ നോക്കുന്നത് അഡ്മിൻമാരാണെന്ന് താരം പൊതു വേദിയിൽ തുറന്ന് സമ്മതിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് അക്കൗണ്ടിൽ 78 ലക്ഷവും, ട്വിറ്ററിൽ 44 ലക്ഷവുമാണ് താരത്തിനെ പിന്തുടരുന്ന ആരാധകരുടെ എണ്ണമെന്ന് അറിയുമ്പോഴാണ് തമിഴ് സൂപ്പർ താരം വിജയുടെ ഫാൻസുകളെക്കുറിച്ച് നമ്മൾ ഞെട്ടുന്നത്.
ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് സകലരെയും ഞെട്ടിച്ചിരിക്കുകയാണ് വിജയ്. പുത്തൻ ചിത്രം ലിയോയുടെ ലുക്കിലാണ് ഇൻസ്റ്റഗ്രാമിലെ അരങ്ങേറ്റം.
അക്കൗണ്ട് തുറന്ന് വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെ 7.5 ലക്ഷം പേരാണ് താരത്തിന്റെ ഫോളോവേഴ്സായത്. ആക്ടർ വിജയ് എന്ന പേരിലാണ് അക്കൗണ്ട് തുറന്നത്. 3 മണിക്കൂർ ആകാറായപ്പോൾ തന്നെ ആരാധകരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. താരത്തിന്റേതായി ഇതുവരെ വെറും ഒരു പോസ്റ്റ് മാത്രമാണ് ഇൻസ്റ്റഗ്രാമിൽ വന്നത്.
Post Your Comments