തനിക്ക് ഇടക്ക് അൽപ്പം വണ്ണം വച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് നടി അനുശ്രീ. വസ്ത്രങ്ങൾ ധരിക്കുമ്പോൾ വയർ ചാടി ഇരിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും അനുശ്രീ വ്യക്തമാക്കി.
ഇടക്കാലത്ത് തനിക്ക് അൽപ്പം വണ്ണം വച്ചിരുന്നുവെന്നും എന്നാൽ അത് ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നെന്നും നടി പറഞ്ഞു.
മരുന്നുകളുടെ എഫക്റ്റുകൾ കൊണ്ട് കുറച്ച് വണ്ണം വച്ചു എന്നത് ശരിയാണ്, എന്നാൽ വണ്ണം വച്ചല്ലോ എന്നോർത്ത് മനസ് വിഷമിച്ചിട്ടില്ലെന്നും അനുശ്രീ പറയുന്നു.
ഇതിഹാസ എന്ന സിനിമക്ക് ശേഷം ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയൊക്കെ ചെയ്യുമ്പോൾ വണ്ണം വച്ചിരുന്നതിന്റെ കാരണവും ഈ മരുന്ന് ഉപയോഗം കാരണമായിരുന്നു. താൻ പൊതുവെ വണ്ണമുള്ള പ്രകൃതക്കാരിയല്ല, ഫിറ്റ്നസ് ഫ്രീക്കുമല്ലെന്ന് താരം പറയുന്നു.
വണ്ണം കൂടിയാൽ വസ്ത്രങ്ങൾ ധരിക്കാനുള്ള ആത്മവിശ്വാസം പോകും, അങ്ങനെ സംഭവിക്കുന്നത് ഇഷ്ടമുള്ള കാര്യമല്ലെന്ന് അനുശ്രീ പറഞ്ഞു.
Post Your Comments