കൊച്ചി: സിനിമാ സെറ്റില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നടനും സംവിധായകനുമായ ബാബുരാജ്. സെറ്റിലെത്തി രാവിലെ എട്ട് മണി മുതല്‍ മേക്കപ്പ് ഇട്ട് ഇരുന്നിട്ടും അഭിനയിക്കേണ്ട നായകന്‍ 12 മണിയായിട്ടും എത്തിയില്ലെന്നും തുടര്‍ന്ന് അദ്ദേഹത്തെ വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ എടുത്തില്ലെന്നും ബാബുരാജ് പറഞ്ഞു. നടൻ എവിടെയാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
ബാബുരാജിന്റെ വാക്കുകൾ ഇങ്ങനെ;
‘എനിക്കൊരു അനുഭവം ഉണ്ടായിട്ടുണ്ട്. പടത്തിന്റെ പേരൊന്നും ഞാന്‍ പറയുന്നില്ല. ആ പടത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഏഴുമണിക്ക് അവിടെ ചെന്ന് കാരവാനില്‍ കയറി ഇരുന്നു. എട്ടുമണിയായപ്പോള്‍ മേക്കപ്പ് ഇട്ടു. എപ്പോഴാണ് മോനേ തുടങ്ങുന്നത് എന്ന് ചോദിച്ചപ്പോള്‍ പറയുകയാണ് ചേട്ടന്‍ ഇപ്പോള്‍ മേക്കപ്പ് ഇടണ്ടായിരുന്നുവെന്ന്.
മൈസൂർ സുൽത്താൻ ടിപ്പുവിന്റെ മുഖമാകെ കരിതേച്ച് വികൃതമാക്കി, വിമർശനവും: ടിപ്പു മോഷൻ പോസ്റ്റർ പുറത്ത്
പത്ത് മണിയായി പതിനൊന്ന് പന്ത്രണ്ട് മണിയായി. തുടര്‍ന്ന് ഞാന്‍ ഇത്തിരി ദേഷ്യപ്പെട്ട് ചോദിച്ചപ്പോഴാണ് അറിയുന്നത്, അതില്‍ അഭിനയിക്കേണ്ട നായകന്‍ ഫോണ്‍ എടുക്കുന്നില്ല. അദ്ദേഹത്തെ ഫോണില്‍ കിട്ടുന്നില്ല, എവിടെയാണെന്ന് അറിയില്ല. വീട്ടില്‍ വിളിച്ചപ്പോള്‍ പോലും അദ്ദേഹം എവിടെയാണെന്ന് അവര്‍ക്കും അറിയില്ലായിരുന്നു.അതൊക്കെ സിനിമക്ക് നല്ലതല്ല.
Post Your Comments