CinemaLatest NewsMollywoodWOODs

വെറും അമ്മായി കളി ആയി വരരുത്, ലഹരികൊണ്ട് പല്ല് പൊടിഞ്ഞ നടന്റെ പേര് ടിനി ടോം പറയണം: എം എ നിഷാദ്

ടിനി ടോം, സാമൂഹിക പ്രതിബദ്ധത കാണിക്കണം

ലഹരിക്ക് അടിമയായി പല്ലുകൾ വരെ പൊടിഞ്ഞുപോയൊരു നടൻ മലയാള സിനിമാ ലോകത്തുണ്ടെന്ന് അടുത്തിടെ നടൻ ടിനി ടോം വെളിപ്പെടുത്തിയത് വൻ വിവാദമായി മാറിയിരുന്നു.

അതിനെ തുടർന്ന് നിരവധി പേർ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ടിനി ടോമിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുമെത്തി. വെറും അമ്മായി കളി കളിക്കരുത്, ടിനി താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണമെന്നും പറഞ്ഞിരിക്കുകയാണ് സംവിധായകൻ എം എ നിഷാദ്.

പങ്കുവച്ച കുറിപ്പ് വായിക്കാം

ടിനി ടോം എന്ന നടൻ, കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീർച്ചയായും അതൊരു ചർച്ചാ വിഷയം തന്നെ. ഇനി ടിനി ടോം, സാമൂഹിക പ്രതിബദ്ധത കാണിക്കണം. അയാൽ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ. അതു കൊണ്ടാണ് അയാൾ പരസ്യമായി
വിളിച്ച് പറഞ്ഞത്.

ടിനി, താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം.

വെറും അമ്മായി കളി കളിക്കരുത്. കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ, കമോൺ ടിനി. കമോൺ #comeontinitom. സുഹൃത്തുക്കളെ, നമ്മൾ ടിനി ടോമിന് ധൈര്യം കൊടുക്കണം. ആ

പേരുകൾ പുറത്ത് പറയാൻ. നമ്മുക്ക് #comeontinitom എന്ന ഹാഷ് ടാഗിന് തുടക്കം കുറിക്കാമെന്നാണ് സംവിധായകൻ‌ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button