GeneralLatest NewsMollywoodNEWSWOODs

നടി സുകന്യയ്ക്ക് രാഷ്ട്രീയക്കാരനുമായി രഹസ്യബന്ധം! അയാൾ മുൻ മന്ത്രി കൂടിയാണെന്ന് നടന്റെ വെളിപ്പെടുത്തൽ

തന്റെ നാട്ടിലെ ആഢംബര ജീവിതം അവര്‍ക്ക് അവിടെ ജീവിക്കാന്‍ സാധിച്ചില്ല

തെന്നിന്ത്യയിൽ ഒരുകാലത്ത് ഏറെ തിളങ്ങി നിന്ന നടിയാണ് സുകന്യ. സൂപ്പർ താരങ്ങളുടെ നായികയായി വിജയ ചിത്രങ്ങളുടെ ഭാഗമായി മാറിയ സുകന്യയെക്കുറിച്ച് നടനും മാധ്യമ പ്രവര്‍ത്തകനുമായ ബയില്‍വാന്‍ രംഘനാഥന്റെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നു.

വിവാഹ മോചനത്തിന് ശേഷം സുകന്യയ്ക്ക് മറ്റൊരാളുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് രംഘനാഥന്റെ ആരോപണം. തിരൈ കുരല്‍ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രംഘനാഥൻ സുകന്യയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

read also: ഞാൻ മിസ് വേൾഡ് ആകുന്നത് ഏഴ് വയസുള്ള നിക്ക് ടിവിയിലൂടെ കണ്ടു: പ്രിയങ്ക ചോപ്ര

നടന്റെ വാക്കുകൾ ഇങ്ങനെ,

‘പെട്ടെന്നൊരു ദിവസം സുകന്യ അഭിനയം നിര്‍ത്തുകയും വിവാഹം കഴിച്ച്‌ അമേരിക്കയ്ക്ക് പോവുകയും ചെയ്തു. പാടിയ വായും ആടിയ കാലും വെറുതെയിരിക്കില്ല എന്നാണ് പറയുക. നടിമാര്‍ക്ക് എവിടെ തിരിഞ്ഞാലും സേവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആളുകളുണ്ടാകും. റാണിയെ പോലെയായിരിക്കും ജീവിതം. എന്നാല്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ സുകന്യയുടെ ജീവതമാകെ മാറി. എല്ലാം സ്വയം ചെയ്യേണ്ട അവസ്ഥയായി.

തന്റെ മാര്‍ക്കറ്റിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് സുകന്യ കല്യാണം കഴിക്കുന്നതും അമേരിക്കയ്ക്ക് പോകുന്നതും. തന്റെ നാട്ടിലെ ആഢംബര ജീവിതം അവര്‍ക്ക് അവിടെ ജീവിക്കാന്‍ സാധിച്ചില്ല. എത്ര വലിയ ആളാണെങ്കിലും അവരവരുടെ ജോലി അവര്‍ തന്നെ ചെയ്യണം. ഇതിന് പുറമെ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും മോശം അനുഭവങ്ങളും സുകന്യയ്ക്ക് നേരിടേണ്ടി വന്നു. തുടർന്ന് സുകന്യ നാട്ടിലേക്ക് തിരികെ വന്നു. പക്ഷെ വിവാഹ മോചനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. വിവാഹം അമേരിക്കയില്‍ വച്ച്‌ നടന്നതിനാല്‍ ആ വിവാഹത്തിന് ഇന്ത്യയില്‍ നിയമസാധുതയില്ലായിരുന്നു. എന്തായാലും വിവാഹ മോചനത്തിന് ശേഷം സുകന്യ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി.

വിവാഹ ശേഷം അഭിനയിക്കുമ്പോള്‍ നടിമാര്‍ക്ക് മാര്‍ക്കറ്റ് കുറയും. അതേ അവസ്ഥയായിരുന്നു സുകന്യയ്ക്കും നേരിടേണ്ടി വന്നത്. എങ്കിലും സത്യരാജിനും കമല്‍ഹാസനുമൊക്കെ ഒപ്പം കുറേ സിനിമകളില്‍ നായികയായി സുകന്യ അഭിനയിച്ചു. ഇക്കാലയളവിൽ സുകന്യയുടെ പേര് ഗോസിപ്പുകളില്‍ നിറഞ്ഞു ജയലളിതയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നു. അത് സത്യമാണോ എന്നറിയില്ല. എല്ലാവരും പറയുന്നത് താൻ കേട്ടിട്ടുണ്ട്. ഇയാള്‍ ഇപ്പോഴും രാഷ്ട്രീയത്തിലുള്ള വ്യക്തിയാണ്. സുകന്യയുടെ കരിയറില്‍ കേട്ട ഏക ഗോസിപ്പായിരുന്നു അത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചു ‘- രംഘനാഥന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button