CinemaLatest NewsMollywoodWOODs

രമേഷ് തിലക്, നിശാന്ത് സാഗർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘മാസ്‌ക്വറേഡ് ‘; എം.എക്സ് പ്ലെയറിൽ റിലീസ്സായി

അജയ് ബാലചന്ദ്രനും, ശരത് ജിനരാജും ചേർന്നാണ് തിരക്കഥ

പ്രമുഖ താരങ്ങളായ രമേഷ് തിലക്, നിശാന്ത് സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏഥൻഫ്ലിക്‌സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ തോമസ് റെനി ജോർജ്‌ നിർമ്മിച്ച് സജിൻ കെ സുരേന്ദ്രൻ സംവിധാനം ചെയ്ത ‘മാസ്‌ക്വറേഡ് ‘ എന്ന വെബ് സീരീസ് എം.എക്‌സ് പ്ലെയറിൽ റിലീസ്സായി.

മലയാളത്തിന് പുറമേ അഞ്ച് എപ്പിസോഡുകളിലായി ‘ബെനക്കാബ്’ എന്ന പേരിൽ ഹിന്ദിയിലും, തെലുങ്കിലും തമിഴിലും മൊഴിമാറ്റം ചെയ്തിട്ടുമുണ്ട്. അജയ് ബാലചന്ദ്രനും, ശരത് ജിനരാജും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. മർഡർ മിസ്റ്ററി ഗണത്തിലുള്ള വെബ് സീരീസിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്തിരിക്കുന്നത്.

ഒരുപാട് വ്യത്യസ്തമായ കഥാഗതിയും ടൈം ലൂപ്പുകളും ഉപയോഗിച്ചിട്ടുള്ള സീരീസിൽ വേഷമിടുന്നത് രമേഷ് തിലക്, നിശാന്ത് സാഗർ, ആഗ്നസ് ജീസ, അലസാന്ദ്ര ജോൺസൺ, നമൃത രാജേഷ്, ശ്യാം മോഹൻ, അലീന ട്രീസ ജോർജ്ജ്, അനിരുദ്ധ് പവിത്രൻ എന്നിവരാണ്. ക്യാമറ: ഹരികൃഷ്ണൻ ലോഹിതദാസ്, എഡിറ്റർ: ഫിൻ ജോർജ്, ആർട്ട്‌: രാഹുൽ മുരളി, വസ്ത്രലങ്കാരം: സോബിൻ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിതിഷ് പി ലാസർ, പ്രൊജക്റ്റ്‌ ഡിസൈനർ: രാഗേന്ദ് രവീന്ദ്രൻ, വി.എഫ്.എക്സ്: നിതിൻ റാം നടുവത്തൂർ, അസോസിയേറ്റ് ഡയറക്ടർ: റിജോ മറിയം ജോസ്, അസിസ്റ്റന്റ് ഡയറക്ടർ: ഷിഖിൽ കെ ബാലൻ, രാഹുൽ രാധാകൃഷ്ണ, കാവ്യ രാജ്, മേക്കപ്പ്: ശാലി മോൾ, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, പ്രൊഡക്ഷൻ മാനേജർ: കിരൺ കാന്ത്, ആർട്ട്‌ അസിസ്റ്റന്റ്സ്: അഭിലാഷ് അശോകൻ, കിരണൻ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ

shortlink

Related Articles

Post Your Comments


Back to top button